‘ഇമാറാത്ത്​ പട്ടാമ്പി’യുടെ നേതൃത്വത്തിൽ നടന്ന ഗ്രാൻഡ് ഫെസ്റ്റ്

'ഇമാറാത്ത് പട്ടാമ്പി' ഗ്രാൻഡ് ഫെസ്റ്റ്​

അജ്മാന്‍: പട്ടാമ്പിക്കാരുടെ യു.എ.ഇയിലെ കൂട്ടായ്മയായ 'ഇമാറാത്ത്​ പട്ടാമ്പി'യുടെ നേതൃത്വത്തിൽ നാലാമത് ഗ്രാൻഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ദുബൈ ഖിസൈസ് സ്റ്റേഡിയത്തിൽ ലോകകപ്പിനെ വരവേൽക്കാൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഫുട്​ബാൾ സൗഹൃദ മത്സരവും നടന്നു. പട്ടാമ്പി നഗരസഭ വൈസ് ചെയർമാൻ ടി.പി. ഷാജി മുഖ്യാതിഥിയായി. അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിൽ സാംസ്​കാരിക സംഗമം വിവിധ പരിപാടികളോടെ നടന്നു.

ശിങ്കാരി മേളത്തോടെ ഘോഷയാത്രയും വർണ ശബളമായ മറ്റു പരിപാടികളും അരങ്ങേറി. ഇമാറാത്ത് പട്ടാമ്പി രക്ഷാധികാരി സാബു പുന്നത്താഴത്ത് അധ്യക്ഷത വഹിച്ചു. ഡാവിഞ്ചി സുരേഷിനെയും മറ്റു പ്രമുഖരെയും ആദരിച്ചു. ജാബിർ സി. പട്ടാമ്പി സ്വാഗതവും, ഷബീർ പുല്ലാനി നന്ദിയും പറഞ്ഞു. 500 ഓളം പട്ടാമ്പിക്കാർ പങ്കെടുത്ത പരിപാടിക്ക് നിസാർ പട്ടാമ്പി, റിയാസ് വെസ്റ്റേൺ, ഹാരിസ് വെസ്റ്റേൺ, മുനീർ പുല്ലാനി, സുബീർ, രഞ്ജിത്ത് മരുതൂർ, അഷ്‌റഫ് മാനു, സുബൈർ അപ്ന, കമാൽ പുല്ലാനി, നൂഹ്, സഫീർ, സൈനുൽ ആബിദ്, യാസീൻ എന്നിവർ നേതൃത്വം നൽകി. ഗ്രാൻഡ് ഫെസ്റ്റിന്‍റെ ഭാഗമായി നടന്ന വടം വലിയിൽ ഇ.പി സ്റ്റിയറിങ്ങ് കമ്മിറ്റി ജേതാക്കളായി.

Tags:    
News Summary - 'Imarath Pattambi' Grand Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.