ഇലാഹിയ എമിറേറ്റ്സ് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ജഴ്സി പ്രകാശനചടങ്ങ്
ഇലാഹിയ എമിറേറ്റ്സ് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റ് നാളെ
ദുബൈ: ഞായറാഴ്ച നടക്കുന്ന ‘ഇലാഹിയ എമിറേറ്റ്സ് കപ്പ് 2025’ ഫുട്ബാള്‍ ടൂര്‍ണമെന്റിനും കാര്‍ണിവല്‍ ഈവന്റിനും മുന്നോടിയായി ടീം ലോട്ട് ഈവന്റ് ദുബൈ എമിറേറ്റ്സ് ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്നു.
ആശ്രയം യു.എ.ഇ അസോസിയേഷന് ചെയര്മാന് റഷീദ്, ഐ.സി.ഇ.ടി അലുമ്നി രക്ഷാധികാരി അമാനുല്ല, പീസ് വാലി സെക്രട്ടറി ജോണ്സണ് എന്നിവര്‍ ആദ്യ ലോട്ടുകളെടുത്തു. ഐ.സി.ഇ.ടി അലുമ്നി യു.എ.ഇ ചാപ്റ്റര്‍ പ്രസിഡന്റ് നിഷ സലാം അധ്യക്ഷത വഹിച്ചു. ഇ.പി.എല്‍ പ്രതിനിധി ദിനേശ് ആശംസകളര്‍പ്പിച്ചു. ഷാര്‍ജ പെയ്ന്റ് ബാള്‍ പാര്‍ക്കില്‍ നടക്കുന്ന കാല്പന്തുകളിയില് 41ഓളം എൻജിനീയറിങ് കോളജ് അലുമ്നി ഫുട്ബാള്‍ ടീമുകളും ആശ്രയം അസോസിയേഷന് ടീമുകളും മാറ്റുരക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.