?????????????????? ????????????????????????? ?????????? ??????????????????? ???????? ????????.

ച​രി​​ത്ര​ത്തി​െൻറ ക​പ്പ​ലേ​റി ഇ​ബ്​​നു മാ​ജി​ദ്​ വീ​ണ്ടു​മെ​ത്തു​ന്നു

ഷാ​ർ​ജ: അ​വി​ശ്വ​സ​നീ​യ​വും അ​തി​മാ​നു​ഷി​ക​വു​മാ​യ സൂ​പ്പ​ർ ഹ​ീ​റോ​ക​ൾ വാ​ഴു​ന്ന കോ​മി​ക്​ ലോ​ക​ത്തേ ​ക്ക്​ സാ​ഹ​സി​ക​നാ​യ ഒ​രു ക​ഥാ​പാ​ത്രം ച​രി​​ത്ര​ത്തി​​െൻറ ക​പ്പ​ലേ​റി എ​ത്തു​ന്നു. നൂ​ത​ന സ​ഞ്ചാ​ര-​സാ​​ േ​ങ്ക​തി​ക മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച്​ ലോ​കം ആ​ലോ​ചി​ച്ചു​തു​ട​ങ്ങും മു​േ​മ്പ ക​ട​ൽ​പ്പാ​ത​ക​ൾ കൈ​വെ​ള്ള​യി​ലെ രേ​ഖ​ക​ൾ​പോ​ലെ ഹൃ​ദി​സ്​​ഥ​മാ​ക്കി വി​ദൂ​ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ ക​പ്പ​ലോ​ടി​ച്ച അ​റ​ബ്​ സ​ഞ്ചാ​രി അ​ഹ്​​മ​ദ്​ ഇ​ബ്​​ൻ മാ​ജി​ദാ​ണ്​ പു​ത്ത​ൻ ഹീ​റോ. ​േജ​ണ​ലി​സം അ​ധ്യാ​പ​ക​നും മ​ല​യാ​ളി​ക​ൾ നെ​ഞ്ചി​ലേ​റ്റി​യ മ​ഞ്ചാ​ടി, കാ​ത്തു, പൂ​പ്പി തു​ട​ങ്ങി​യ അ​​നി​മേ​ഷ​ൻ സീ​രീ​സു​ക​ളു​ടെ ബു​ദ്ധി​കേ​ന്ദ്ര​വു​മാ​യ മ​നു കെ.​എ​സ്, പ്ര​മു​ഖ അ​നി​മേ​റ്റ​ർ ദീ​പ​ക്​ എ​സ്. രാ​ജ്​ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ ഇ​ബ്​​നു മാ​ജി​ദി​നെ പു​ന​ര​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​രു​വ​രും ചേ​ർ​ന്ന്​ ത​യാ​റാ​ക്കി​യ ‘ദ​ ​ബാ​റ്റി​ൽ ഒാ​ഫ്​ വി​ൻ​ഡ്​​സ്’​ എ​ന്ന പു​സ്​​ത​കം ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള​യി​ൽ ​പ്ര​കാ​ശ​നം ചെ​യ്യും. ഇ​ബ്​​നു മാ​ജി​ദ്​ ന​ട​ത്തു​ന്ന യാ​​​ത്ര​ക​ളും അ​തി​നി​ട​യി​ലെ സം​ഭ​വ വി​കാ​സ​ങ്ങ​ളും ചേ​ർ​ത്തു​വെ​ച്ച്​ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ സ്വീ​കാ​ര്യ​മാ​വു​ന്ന മി​ക​വു​റ്റ ഭാ​ഷ​യും ചി​ത്ര​ങ്ങ​ളു​മാ​ണ്​ പു​സ്​​ത​ക​ത്തി​​െൻറ മി​ഴി​വേ​റ്റു​ന്ന​ത്. ഏ​റെ​ക്കാ​ല​ത്തെ ഗ​വേ​ഷ​ണ ഫ​ല​മാ​യാ​ണ്​ ഇ​ത്​ സാ​ധ്യ​മാ​യ​ത്.


ഇ​ബ്​​നു മാ​ജി​ദി​നെ മാ​​​ത്ര​മാ​ണ്​ ച​രി​​ത്ര​ത്തി​ൽ​നി​ന്ന്​ ക​ട​മെ​ടു​ത്ത​െ​ത​ന്നും ബാ​ക്കി​യെ​ല്ലാം ത​ങ്ങ​ളു​ടെ ഭാ​വ​ന​യി​ൽ രൂ​പം ന​ൽ​കി​യ​താ​ണെ​ന്നും മ​നു​വും ദീ​പ​ക്കും ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തോ​ടു പ​റ​ഞ്ഞു. മ​ഞ്ചാ​ടി​യും കാ​ത്തു​വു​മെ​ല്ലാം മ​ല​യാ​ളി സ​മൂ​ഹ​ത്തെ മു​ന്നി​ൽ ക​ണ്ട്​ ത​യാ​റാ​ക്കി​യ​താ​ണെ​ങ്കി​ൽ പു​തി​യ​ത്​ ഒ​രു ആ​ഗോ​ള ക​ഥാ​പാ​ത്ര​മാ​ണ്, അ​ന്താ​രാ​ഷ്​​ട്ര വാ​യ​നാ സ​മൂ​ഹ​ത്തെ ല​ക്ഷ്യ​മി​ട്ടാ​ണി​ത്. അ​റ​ബ്, ​സ്​​പാ​നി​ഷ്​ ഭാ​ഷ​ക​ളി​ലെ പ്ര​സാ​ധ​ക​ർ ഇ​ബ്​​നു മാ​ജി​ദ്​ ക​ഥാ​പാ​​​ത്ര​മാ​യ കോ​മി​കി​നോ​ട്​ ഏ​റെ താ​ൽ​പ​ര്യ​മാ​ണ്​ ​പ്ര​ക​ടി​പ്പി​ച്ച​ത്. ദ ​സ്​​പൈ​സ്​ റൂ​ട്ട്​ എ​ന്ന ഒ​ന്നാം ഭാ​ഗ​ത്തി​നു​പി​​ന്നാ​ലെ ഒാ​രോ ആ​റു​മാ​സം കൂ​ടു​േ​മ്പാ​ഴും ഭാ​ഗ​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. 15 ഭാ​ഗ​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ പ​ണി​പ്പു​ര​യി​ലു​ണ്ട്. ബാ​റ്റി​ൽ ഒാ​ഫ്​ ബാ​ഡ്​ ഹോ​പ്​​ എ​ന്ന ര​ണ്ടാം ഭാ​ഗം ഇ​റ്റ​ലി​യി​ൽ​ പ്ര​കാ​ശ​നം ചെ​യ്യും. ഇൗ ​പു​സ്​​ത​കം ഷാ​ർ​ജ മേ​ള​യി​ൽ ​പ്ര​കാ​ശ​നം ചെ​യ്യു​ന്ന​തി​ൽ മ​റ്റൊ​രു ​പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട്.


വാ​സ്​​കോ​ഡ ഗാ​മ​ക്ക്​ ഇ​ന്ത്യ​യി​ലേ​ക്ക്​ വ​ഴി​കാ​ണി​ച്ചു​കൊ​ടു​ത്ത​യാ​ളാ​ണ്​ ഇ​ബ്​​നു മാ​ജി​ദ്​ എ​ന്ന പാ​ശ്ചാ​ത്യ ച​രി​ത്ര​കാ​ര​ൻ​മാ​രു​ടെ നു​ണ​പ്ര​ചാ​ര​ണം ​ തെ​റ്റാ​യി​രു​ന്നു എ​ന്ന്​ ​ഗ​വേ​ഷ​ണ പ​ഠ​നം വ​ഴി സ​മ​ർ​ഥി​ച്ച​ത്​ ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യും ച​രി​​ത്ര​പ​ണ്ഡി​ത​നു​മാ​യ ശൈ​ഖ്​ ഡോ.​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി ആ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ബ്​​നു മാ​ജി​ദി​​െൻറ പു​തു​സ​ഞ്ചാ​ര​ങ്ങ​ൾ തു​ട​ങ്ങാ​ൻ ശൈ​ഖ്​ സു​ൽ​ത്താ​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഷാ​ർ​ജ പു​സ്​​ത​ക​മേ​ള​യേ​ക്കാ​ൾ ഉ​ചി​ത​മാ​യ വേ​ദി ഇ​ല്ല​ത​ന്നെ.

Tags:    
News Summary - ibnu majid-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.