ഹുമൈദ്​ എയർ ബ്രിഡ്ജ്​ ദൗത്യം പൂർത്തിയായി

ദുബൈ: ഹുമൈദ്​ എയർ ബ്രിഡ്ജ്​ ദൗത്യത്തിന്​ കീഴിൽ സഹായ വസ്തുക്കളുമായി അവസാനത്തെ വിമാനവും ഗസ്സയിലെത്തി. ഓപ്പറേഷൻ ഷിവർലസ്​ നൈറ്റ്​ 3 സംരംഭത്തിന്​ കീഴിൽ ഗസ്സക്ക്​ സഹായമെത്തിക്കാനായി ആരംഭിച്ച ഹുമൈദ്​ എയർ ബ്രിഡ്ജ്​ ദൗത്യം ഇതോടെ അവസാനിച്ചു. 100 ടൺ ഭക്ഷ്യ വസ്തുക്കളും 3200ലധികം ഭക്ഷ്യ പാർസലുകളും അടങ്ങിയ അവസാനത്തെ വിമാനം അൽ ആരിഷ്​ എയർപോർട്ടിലെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു.

കഴിഞ്ഞ രണ്ട്​ മാസമായി തുടരുന്ന ഹുദൈ്​ എയർബ്രിഡ്​ജ്​ ദൗത്യത്തിലൂടെ​ ആകെ 600 ടൺ സഹായ, ഭക്ഷ്യ വസ്തുക്കളാണ്​ ഗസ്സയിലെത്തിച്ചത്​. ഇ​സ്രായേൽ യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക്​ അടിയന്തര മാനുഷിക സഹായമെത്തിക്കുന്നതിൽ യു.എ.ഇ തുടരുന്ന പ്രതിബദ്ധതയാണ്​ ഈ ദൗത്യം പ്രതിഫലിപ്പിക്കുന്നതെന്ന്​ അധികൃതർ വ്യക്​തമാക്കി. അൽ ആരിഷ്​ വിമാനത്താവളത്തിലെത്തിയ ഷിപ്പ്​മെന്‍റുകൾ ലോജിസ്റ്റിക്സ്​ സെന്‍ററിന്​ കൈമാറിയിരിക്കുകയാണ്​. അംഗീകൃത സംവിധാനങ്ങളിലൂടെ ഇവ ഗസ്സ മുനമ്പിലേക്ക്​ കടക്കാനുള്ള ഒരുക്കത്തിലാണ്. ഗസ്സയിലെത്തിയാലുടൻ യുദ്ധ ബാധിത കുടുംബങ്ങൾക്ക്​ ഇവ വേഗത്തിൽ വിതരണം ചെയ്യും.

യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും അജ്​മാൻ ഭരണാധികാരിയുമായ ശൈഖ്​ ഹുമൈദ്​ ബിൻ റാശിദ്​ അൽ നുഐമിയുടെ നിർദേശം അനുസരിച്ചാണ്​ ഹുമൈദ്​ എയർ ബ്രിഡ്ജ്​ സംരംഭം ആരംഭിച്ചത്​. 

Tags:    
News Summary - Humaid Air Bridge mission complete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.