അജ്മാന്‍: ജൂലൈ മാസത്തില്‍ അജ്മാനിൽ 325 കോടി ദിർഹമിന്റെ 1,920 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നതായി അജ്മാനിലെ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് റിപ്പോർട്ട് ചെയ്തു. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 62.5ശതമാനത്തിലേറെ വളർച്ച കൈവരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. അൽ ഹീലിയോ 1 ഏരിയയിൽ 5.6 കോടി ദിർഹമിന്‍റെ ഏറ്റവും ഉയർന്ന ഇടപാട് മൂല്യം രേഖപ്പെടുത്തിയെന്നും വകുപ്പ് ആക്ടിങ് ഡയറക്ടർ ജനറൽ അഹമ്മദ് ഖൽഫാൻ അൽ ശംസി പറഞ്ഞു.
അജ്മാനിലെ റിയൽ എസ്റ്റേറ്റ് മേഖല വളരെ അനുകൂലമായ ഘട്ടം അനുഭവിക്കുകയാണെന്നും വിവിധ തരം റിയൽ എസ്റ്റേറ്റിനായുള്ള വർധിച്ച ആവശ്യകത തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ആകെ 43.2 കോടി മൂല്യമുള്ള 178 മോർട്ട്ഗേജ് ഇടപാടുകൾ രേഖപ്പെടുത്തിയതായും 110 കോടി ദിര്‍ഹം മൂല്യമുള്ള ഏറ്റവും ഉയർന്ന മോർട്ട്ഗേജ് വ്യാപാരം നടന്നത് ഇൻഡസ്ട്രിയൽ ഏരിയ 2ലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പ്രധാന പദ്ധതികളുടെ പട്ടികയിൽ എമിറേറ്റ്സ് സിറ്റി പദ്ധതി ഒന്നാമതെത്തിയതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. സിറ്റി ടവേഴ്‌സ്, അജ്മാൻ വൺ പദ്ധതികൾ തൊട്ട് പിറകിലുണ്ട്. ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഡിസ്ട്രിക്റ്റ് പട്ടികയിൽ അൽ ഹീലിയോ 2 ഒന്നാമതെത്തി. തൊട്ടുപിന്നാലെ അൽ മനാമ 14 ഉം അൽ യാസ്മീൻ മൂന്നാമതുമായി പട്ടികയില്‍ ഇടംപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.