അബൂദബി: യുവതിയില്‍നിന്ന് വായ്പയായി വാങ്ങിയ നാലുലക്ഷം ദിര്‍ഹം തിരികെ കൊടുക്കാന്‍ യുവാവിന് നിര്‍ദേശം നല്കി അബൂദബി ഫാമിലി, സിവില്‍, അഡ്മിനിസ്ട്രേറ്റിവ് ക്ലെയിംസ് കോടതി. വിശ്വാസത്തിന്റെ പുറത്ത് യുവതി കടം നല്കിയ പണം തിരികെ നല്‍കാതിരിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്.
താന്‍ നല്കിയ നാലുലക്ഷം ദിര്‍ഹം അഞ്ചുശതമാനം പലിശ സഹിതം തിരികെ വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. രണ്ടുലക്ഷം ദിര്‍ഹം വീതം രണ്ടു തവണയായാണ് താന്‍ യുവാവിന് കടം നല്‍കിയതെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. പണം കൈപ്പറ്റിയതിന് യുവാവ് ഒപ്പിട്ടു നല്കിയ രസീതും യുവതി കോടതിയില്‍ സമര്‍പ്പിച്ചു. യുവതി ഹാജരാക്കിയ രസീതിലെ ഒപ്പ് തന്റേതാണെന്ന് യുവാവ് സാക്ഷ്യപ്പെടുത്തി. പണം തിരികെ നല്കിയെന്നു തെളിയിക്കാനും യുവാവിനായില്ല. ഇതു കണക്കിലെടുത്താണ് കോടതി യുവാവിനോട് പരാതിക്കാരിയുടെ പണം തിരികെ നല്കാന് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.