പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം?; ത്യാഗജീവിതങ്ങള്‍ക്ക്‌ 'മാധ്യമ'ത്തിന്‍റെ ആദരാഞ്ജലി

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കോവിഡ്​ മഹാമാരിക്ക്​ ഇരയായി ജീവൻ വെടിഞ്ഞ മലയാളികളാണ്​ ഇവർ. 300ലധികം മലയാളികളാണ്​ ഇന്ത്യക്ക്​ പുറത്ത്​ മരണമടഞ്ഞത്​. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട്​ വാദപ്രതിവാദം തുടരു​മ്പോൾ പുറംനാട്ടിൽ മലയാളികളുടെ മരണം കൂടുകയാണ്​.

കേരള സർക്കാറിന്‍റെയും നോർക്കയു​ടെയും കണക്ക്​ പ്രകാരം കോവിഡ്​ ബാധിച്ച്​ വിദേശ രാജ്യങ്ങളിൽ ജൂൺ​ 22 വരെ മരിച്ചത്​ 296 മലയാളികളാണ്​. ഇവരിൽ 118 പേർ യു.എ.ഇയിലും 75 പേർ സൗദി അറേബ്യയിലും അമേരിക്കയിൽ 34 പേരും കുവൈത്തിൽ 32 പേരും മരണപ്പെട്ടു​. ബ്രിട്ടനിൽ 13 ഒമാനിൽ ഒമ്പതും ഖത്തറിൽ ഏഴും ബഹ്​റൈനിൽ നാലും മലയാളികൾക്കാണ്​ ജീവൻ നഷ്​ടമായത്​. ജർമനി, അയർലാൻറ്​, മെക്​സിക്കോ, നൈജീരിയ എന്നിവിടങ്ങളിൽ ഓരോ മലയാളികൾ വീതവും മരണപ്പെട്ടു. അതേസമയം, ഈ കണക്കുകളിൽ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്​ അധികൃതർ തന്നെ പറയുന്നുണ്ട്​.

മരിച്ചവരുടെ ചിത്രങ്ങൾ നിരന്ന ഈ ഗാലറി ഇനിയും നീളരുതേയെന്നത്​ നമ്മുടെ നെഞ്ചിൽ കുരുങ്ങിയ നിലവിളിയാണ്​... അപ്പോഴും ലോകത്തി​​​​​​​​​​​​െൻറ കോണുകളിൽ നിന്ന്​ മരണത്തിന്‍റെ വിളയാട്ടം തുടരുന്നു.... കോവിഡിന്‍റെ നീരാളിപ്പിടുത്തമായി, രോഗത്തെക്കുറിച്ച ഭീതിയായി, ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമായി... ഈ ഗാലറി ഇനിയും നീളാതിരിക്ക​ട്ടെ... വീടിനും നാടിനും വേണ്ടി പുറപ്പെട്ടുപോയി മഹാമാരിയുടെ പിടിയിൽ മൺമറഞ്ഞ ഈ ത്യാഗ ജീവിതങ്ങൾക്ക് 'മാധ്യമ'ത്തിന്‍റെ ആദരാഞ്ജലികൾ..

C0vid-19 / Coronavirus Supp... by Madhyamam on Scribd

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.