അബൂദബി: മിഡിലീസ്റ്റിലെ വീട്ടുജോലിക്കാർക്ക് എതിരായ പീഡനവും ചൂഷണവും തടയാൻ കൂടുതൽ നടപടികൾ ആവശ്യമാണെന്ന് െഎക്യരാഷ്ട്ര സഭ (യു.എൻ) സംഘടനയുടെ റിപ്പോർട്ടിൽ മുന്നറിയിപ്പ്. മേഖലയിലെ വീട്ടുജോലിക്കാരുടെ സാഹചര്യങ്ങൾ അടുത്ത കാലത്ത് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്ന തട്ടിപ്പും പീഡനങ്ങളും അവസാനിപ്പിക്കാൻ കൂടുതൽ നടപടികൾ വേണമെന്ന് അന്താരാഷ്ട്ര തൊഴിലാളി സംഘടന (െഎ.എൽ.ഒ) ആവശ്യപ്പെട്ടു.
ശുചീകരണത്തിനും പാചകത്തിനും അപ്പുറം അറബ് സമൂഹത്തിൽ വീട്ടുജോലിക്കാർ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് െഎ.എൽ.ഒ വ്യക്തമാക്കി. ലോകത്തെ പ്രവാസി വീട്ടുജോലിക്കാരിൽ അഞ്ചിലൊന്നും മിഡിലീസ്റ്റിലാണ് പ്രവർത്തിക്കുന്നത്. 31.6 ലക്ഷം വരും ഇവരുടെ എണ്ണം. ഇതിൽ 16 ലക്ഷത്തോളം സ്ത്രീകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.