ദുബൈ അശ്വ​േമധം: തണ്ടർ സ്​നോ വിശ്വവിജയി

ദുബൈ: സ്വപ്​ന സമാനമായിരുന്നു ആ കുതിപ്പ്​. ദുബൈ മെയ്​ദാനിലെ ട്രാക്കിൽ, സ്​റ്റാർട്ടിങ്​ ​പോയൻറിൽ നിന്ന്​ ദുബൈ വേൾഡ്​ കപ്പിനെ ലക്ഷ്യമിട്ട്​ അണ പൊട്ടിയപോലെ കുതിച്ച പത്ത്​ കുതിരകൾ. ​ഒ​േരപോലുള്ള പാച്ചിലായിരുന്നുവെങ്കിലും ആദ്യ മിനിറ്റിൽ തന്നെ തലേവര തിരിച്ചറിയാമായിരുന്നു. ​വെള്ളത്തൊപ്പിയും പാൻറും നീലയുടുപ്പുമിട്ട ക്രിസ്​റ്റൊഫെ  സെമിലോൺ നയിച്ച തണ്ടർ സ്​നോ 2000 മീറ്റർ ഒാട്ടത്തി​​​െൻറ ആദ്യ 250 മീറ്റർ പിന്നിടും മുന്നേ മറ്റ്​ കുതിരകളെ നയിച്ചു തുടങ്ങി.

യു.എ.ഇ. വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂമി​​​െൻറ ‘അ​ശ്വ സേന’ ഗോഡോൾഫിനിൽപ്പെട്ട തണ്ടർ സ്​നോ രാജകുടുംബത്തി​​​െൻറ അന്തസിനൊത്ത പ്രകടനം കാഴ്​ചവെച്ച്​ കപ്പ്​ സ്വന്തമാക്കുക തന്നെ ചെയ്​തു. ഒരു കോടി അമേരിക്കൻ ഡോളറാണ്​ തണ്ടർ സ്​നോ സമ്മാനമായി നേടിയത്​. അവസാന 500 മീറ്ററിൽ ഇടിമുഴക്കം പോലെ പാഞ്ഞ തണ്ടർ സ്​നോ വ്യക്തമായ ലീഡോടെ  ആരാധകരുടെ മനസിൽ മഞ്ഞ്​ പെയ്യിച്ചു​. എസ്. ബിൻ സുറൂർ ആണ്​ പരിശീലകൻ. ഒന്നാമനാവാൻ ഒന്നര കിലോമീറ്ററോളം കിണഞ്ഞ്​ പരിശ്രമിച്ച അമേരിക്കൻ കുതിര വെസ്​റ്റ്​ കോസ്​റ്റ്​ ഒടുവിൽ രണ്ടാം സ്​ഥാനംകൊണ്ട്​ തൃപ്​തിപ്പെട്ടു.

അയർലണ്ടി​​​െൻറ മുബ്​താഹിജ്​ ആണ്​ മൂന്നാമതെത്തിയത്​. ശൈഖ്​ മുഹമ്മദും, അദ്ദേഹത്തി​​​െൻറ പുത്രനും ദുബൈ കിരീടാവകാശിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂമും കുതിരകളുടെ കുതിപ്പ്​ കാണാനെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള കുതിരയോട്ട മൽസരമാണ്​​ ദുബൈ വേൾഡ്​കപ്പ്​. മാർച്ചിലെ അവസാന ശനിയാഴ്​ചയാണ്​ ദുബൈ ലോകകപ്പ്​ കുതിര​േയാട്ടം നടത്താറ്​. ആകെ ഒമ്പത്​ മൽസരങ്ങളാണ്​ നടത്തിയത്​. സൗദി രാജകുടുംബാംഗത്തി​​​െൻറ ഉടമസ്​ഥതയിലുള്ള അറോഗേറ്റ്​ എന്ന കുതിരയാണ്​ കഴിഞ്ഞ വർഷം ജേതാവായത്​.

Tags:    
News Summary - horse riding-Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.