പടന്ന പ്രവാസി മഹാസംഗമം സംഘാടക സമിതി യോഗം പി. ജാഫർ കെ.പി മുഹമ്മദിന് ഫണ്ട് നൽകി ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range പടന്ന പ്രവാസി മഹാസംഗമം: സംഘാടക സമിതി യോഗം ചേർന്നു
ദുബൈ: ഒക്ടോബർ ആദ്യവാരത്തിൽ ദുബൈയിൽ നടത്തുന്ന പടന്ന പ്രവാസികളുടെ മഹാസംഗമം സംബന്ധിച്ച് യു.എ.ഇ പടന്ന ഖിദുമത്തുൽ ഇസ്ലാം സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുബൈയിൽ സംഘാടക സമിതി യോഗം ചേർന്നു. അബു ഹൈൽ കെ.എം.സി.സി ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം പ്രമുഖ വ്യാപാരി പി. ജാഫർ ഫിനാൻസ് കമ്മിറ്റി ചെയർമാൻ കെ.പി മുഹമ്മദിന് ഫണ്ട് നൽകി ഉദ്ഘാടനം ചെയ്തു.
യു.എ.ഇ കമ്മിറ്റി പ്രസിഡന്‍റ് കെ.സി. ഹനീഫ, ജനറൽ സെക്രട്ടറി യു.പി.സി. അഷറഫ്, ട്രഷറർ വി.കെ. കുഞ്ഞഹമ്മദ്, സ്വാഗതസംഘം ചെയർമാൻ സി.എച്ച്. ഷംസീർ, കൺവീനർ ടി.കെ. അബ്ദുൽ അ സീസ്, ഫിനാൻസ് കമ്മിറ്റി കൺവീനർ പി.പി. സഹീർ, ട്രഷറർ പി. അഷറഫ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.