റാസല്‍ഖൈമയില്‍ മലയാളം മിഷന്‍ കണിക്കൊന്ന, സൂര്യകാന്തി പഠനോത്സവം മലയാളം മിഷന്‍ റാക് ചാപ്റ്റര്‍ ചെയര്‍മാന്‍ കെ. അസൈനാര്‍ ഉദ്ഘാടനം ചെയ്യുന്നു

മലയാള ഭാഷയുടെ ആഘോഷമായി റാസല്‍ഖൈമയില്‍ പഠനോത്സവം

റാസല്‍ഖൈമ: എമിറേറ്റില്‍ വിവിധ പരിപാടികളോടെ മലയാളം മിഷന്‍ കണിക്കൊന്ന, സൂര്യകാന്തി പഠനോത്സവം നടന്നു. സാമൂഹിക-സാംസ്കാരിക രംഗത്തെ മഹദ് വ്യക്തിത്വങ്ങളുടെ ഛായാചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് പഠനോത്സവത്തെ ശ്രദ്ധേയമാക്കി. ഈറ്റ് ആൻഡ് ഡ്രിങ്ക് ഹാളില്‍ മലയാളം മിഷന്‍ റാക് ചാപ്റ്റര്‍ ചെയര്‍മാന്‍ കെ. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ നാസര്‍ അല്‍ദാന അധ്യക്ഷത വഹിച്ചു.

സുഗതാഞ്ജലി ആഗോള കാവ്യാലാപന മല്‍സരം സീനിയര്‍ വിഭാഗത്തില്‍ സ്പെഷല്‍ പുരസ്കാരം നേടിയ പി. ഷഫ്ന, ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ കൃപ നിഷ മുരളി, ഭാഷ പ്രതിജ്ഞ വിഭാഗത്തില്‍ സീനിയര്‍ വിഭാഗം ഒന്നാം സ്ഥാനം നേടിയ സൈറ ബിനോയ് തുടങ്ങിയവര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. ലോക കേരള സഭാംഗം മോഹനന്‍പിള്ള, മിഷന്‍ കണ്‍വീനര്‍ ബബിത നൂര്‍, എക്സാം കോ-ഓര്‍ഡിനേറ്റര്‍ അക്ബര്‍ ആലിക്കര, പി.ടി.എ കണ്‍വീനര്‍ നിഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. ജോ.സെക്രട്ടറി അജയ്കുമാര്‍ സ്വാഗതവും മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഷെറി അനൂപ് നന്ദിയും പറഞ്ഞു. അക്ബര്‍ ആലിക്കര, അധ്യാപകരായ ലെസ്സി, സബീന, ആബിദ, സജിത, ബിസ്മി, സുജേഷ്, ഹരിദാസ്, റെംസി, ശിഖ, സുമി, സബ്ന തുടങ്ങിയവര്‍ പഠനോത്സവം നിയന്ത്രിച്ചു.

Tags:    
News Summary - Learning Festival in Ras Al Khaimah celebrates Malayalam language

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.