അബൂദബി: നബിദിനം, അനുസ്മരണദിനം, ദേശീയദിനം എന്നിവ പ്രമാണിച്ച് നവംബർ 30 മുതൽ ഡിസംബർ രണ്ട് വരെ യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ചു. നവംബർ 29ന് ശേഷം ഡിസംബർ മൂന്നിനായിരിക്കും സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുക. മാനവവിഭവ ശേഷി^സ്വകാര്യവത്കരണ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യമറിയിച്ചത്.കഴിഞ്ഞയാഴ്ച ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്ക് നാല് ദിവസത്തെ അവധിയും മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെയാണ് ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി. അവധിക്ക് ശേഷം ഡിസംബർ നാലിന് ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തനം പുനരാരംഭിക്കും.യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർക്ക് മാനവവിഭവ ശേഷി^സ്വകാര്യവത്കരണ മന്ത്രി നാസർ ബിൻ ഥാനി ആൽ ഹമേലി ആശംസ നേർന്നു. രാജ്യത്തെ പൗരന്മാരെയും പ്രവാസികളെയും അദ്ദേഹം ആശംസ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.