അബൂദബി: യു.എ.ഇ കവ്വായി യൂത്ത് സെൻറർ ഡിസംബറിൽ ‘ദി ഹോളി ഖുർആൻ അൽ മുസാബഖ’ എന്ന പേരിൽ അ ഖിലേന്ത്യ ഖുർആൻ ഹിഫ്ള് മത്സരം സംഘടിപ്പിക്കും. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടന്ന പരിപാടിയിൽ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അബൂദബി സുന്നി സെൻറർ നേതാവ് അബ്ദുറഹ്മാൻ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. യു.എ.ഇ കവ്വായി യൂത്ത് സെൻറർ പ്രസിഡൻറ് മൻസൂർ അധ്യക്ഷത വഹിച്ചു. കാസർകോട് നജാത് ഖുർആൻ അക്കാദമി ഡയറക്ടർ ബാസിം ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് സെൻറർ നേതാവ് അഷ്റഫ് കുഞ്ഞി മൂപ്പൻ പദ്ധതി വിശദീകരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി.പി. ഹനീഫ്, എ.ടി. മുഹമ്മദ് കുഞ്ഞി, ഹനീഫ് തയ്യിൽ, വി.പി. ഖാസിം, എ.പി. ശരീഫ് എന്നിവർ സംസാരിച്ചു. യു.എ.ഇ കവ്വായി യൂത്ത് സെൻറർ ജനറൽ സെക്രട്ടറി ശരീഫ് സ്വാഗതവും സീനിയർ വൈസ് പ്രസിഡൻറ് ഫാരിസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.