ദുൈബ: കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ഗൾഫ് ലോകത്തെ വിവിധ നഗരങ്ങളിൽ വിവിധ കൂട്ടായ്മകൾ പലവിധ സേവന പ്രവർത്തനങ്ങൾ ഒരുക്കുന്നുണ്ട്. മുഹൈസിന നാലിലെ ഒരുപറ്റം കൂട്ടുകാർ ചേർന്ന് ഒരുക്കുന്ന സേവനം അതിൽ എടുത്തുപറയേണ്ടതാണ്.
43 ചെറുപ്പക്കാരാണ് ഹെൽപിൻ ഹാൻറ് എന്ന് പേരിട്ട കൂട്ടായ്മയിലുള്ളത്. ദുബൈ സോനാപൂരിലെ ലേബർ ക്യാമ്പിൽ ഭക്ഷണമെത്തിക്കുന്നത് ഇവരാണ്. 150 ഇഫ്താർ കിറ്റുകളാണ് ദിവസേന ഇവർ നൽകി വരുന്നത്. മിർഷാദ് ലത്തീഫ് കുന്നത്ത്, ഷാനിദ് ഷമീർ, അബ്ദുൽ റൗഫ്, മുഫീദ് മുഹമ്മദ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പിള്ളിയുടെ മാർഗനിർദേശങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കുന്ന ഇവർക്ക് അരോമ ഭാരവാഹി ശിഹാബ് മുഹമ്മദ് കുന്നത്ത് ഫുഡ് കിറ്റ് നൽകി സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.