ശൈ​ഖ്​ സു​ൽ​ത്താ​നും യു​ഗാ​ണ്ട പ്ര​സി​ഡ​ന്‍റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ഷാ​ർ​ജ: സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​മാ​യി യു​ഗാ​ണ്ട പ്ര​സി​ഡ​ന്‍റ് യോ​വേ​രി മു​സെ​വേ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സം​സ്കാ​രം, ശാ​സ്ത്രം, സ​മ്പ​ദ്‌​വ്യ​വ​സ്ഥ, ടൂ​റി​സം, പ​രി​സ്ഥി​തി തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളെ കു​റി​ച്ച് ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു.

ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം, സാം​സ്‌​കാ​രി​ക വി​നി​മ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം, പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ വൈ​ദ​ഗ്ധ്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ൽ, സു​പ്ര​ധാ​ന മേ​ഖ​ല​ക​ളെ പി​ന്തു​ണ​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​ചെ​യ്തു. ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല സു​ൽ​ത്താ​ൻ അ​ൽ ഒ​വൈ​സ്, മു​ഹ​മ്മ​ദ് ഉ​ബൈ​ദ് അ​ൽ സാ​ബി, പ്രോ​ട്ടോ​കോ​ൾ ആ​ൻ​ഡ്​ ഹോ​സ്പി​റ്റാ​ലി​റ്റി ഡി​പ്പാ​ർ​ട്മെ​ന്‍റ് ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്ദു​ല്ല ഹ​സ്സ​ൻ അ​ൽ ഷം​സി, യു​ഗാ​ണ്ട​യി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ്, ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി സെ​ക്ര​ട്ട​റി ജ​ന​റ​ൽ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - held a meeting Sheikh Sultan and President of Uganda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.