അൽഐനിൽ ചൊവ്വാഴ്ച പെയ്ത മഴയുടെ ദൃശ്യം

അൽഐനിൽ കനത്ത മഴ, ദുബൈയിൽ പൊടിക്കാറ്റ്​

ദുബൈ: ചൊവ്വാഴ്ച വൈകുന്നേരം അൽഐനിലെ ചില ഭാഗങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴ ലഭിച്ചു. അതേസമയം രാജ്യത്തിന്‍റെ മറ്റു മിക്ക ഭാഗങ്ങളും കനത്ത ചൂടിനിടെ ഭാഗികമായി മേഘാവൃതമായിരുന്നു. ദുബൈയിൽ ചില ഭാഗങ്ങളിൽ പൊടിക്കാറ്റ്​ മൂലം ദൂരക്കാഴ്ച കുറയുന്ന സാഹചര്യമുണ്ടായി. അൽഐനിലെ ഉമ്മു ഗഫ, സആ, ഖത്തം എന്നിവിടങ്ങളിലാണ്​ മഴ ലഭിച്ചത്​. രാജ്യത്തിന്‍റെ കിഴക്ക്​, തെക്കൻ പ്രദേശങ്ങളിൽ മഴ മുന്നറിയിച്ച്​ അധികൃതർ നൽകിയിരുന്നു.

ഈ ആഴ്ച കൂടുതൽ മഴക്ക്​ സാധ്യതയുണ്ടെന്ന്​ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ പറഞ്ഞു. ഫുജൈറ, അൽഐൻ, റാസൽഖൈമ എന്നിവിടങ്ങളിലാണ്​ ഇടത്തരം മുതൽ കനത മഴവരെ പ്രവചിക്കപ്പെടുന്നത്​. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലും മഴക്ക്​ സാധ്യതയുണ്ട്​. അതേസമയം യു.എ.ഇയിൽ താപനില 45ഡിഗ്രി മുതൽ 49ഡിഗ്രി വരെ വർധിക്കാനും സാധ്യത പ്രവചിക്കുന്നുണ്ട്​. 

Tags:    
News Summary - Heavy rain in Al Ain, dust storm in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.