ചികിത്സാ ഗവേഷണകേന്ദ്ര ദേശീയ പദ്ധതിക്ക്​ മന്ത്രിസഭയുടെ അംഗീകാരം

അബൂദബി: യു.എ.ഇയുടെ ആരോഗ്യമേഖലയിൽ സമഗ്ര വികസനം കൊണ്ടുവരുന്നതിന്​ രാജ്യത്തുടനീളം ചികിത്സാ ഗവേഷണകേന്ദ്രങ്ങൾ സ്​ഥാപിക്കുന്നതിനുള്ള ദേശീയ പദ്ധതിക്ക്​ മന്ത്രിസഭ അംഗീകാരം നൽകി. മികച്ച വൈദ്യപഠനം, ആരോഗ്യരംഗത്ത്​ യു.എ.ഇ സമൂഹം നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കൽ, അടുത്ത പതിറ്റാണ്ടുകളിലേക്കുള്ള അവശ്യ ആരോഗ്യ സേവനം എന്നിവയാണ്​ ​ചികിത്സാ ഗവേഷണകേന്ദ്രങ്ങൾ സ്​ഥാപിക്കുന്നത്​ വഴി ലക്ഷ്യമാക്കുന്നത്​. അബൂദബിയി​ൽ പ്രസിഡൻറി​​​െൻറ കൊട്ടാരത്തിൽ യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​​​െൻറ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ്​ അനുമതി നൽകിയത്​. യു.എ.ഇ പൗരന്മാർക്ക്​ വേണ്ടി 700 കോടി ദിർഹം ചെലവിൽ 7200 ഭവന യൂനിറ്റുകൾ നിർമിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. യു.എ.ഇ പൗരന്മാരിൽ 80 ശതമാനം പേർക്കും സ്വന്തം വീടുള്ളതായും ഇത്​ ആഗോളതലത്തിൽ ഉയർന്ന നിരക്കാണെന്നും ശൈഖ്​ മുഹമ്മദ്​ പറഞ്ഞു. യു.എ.ഇക്കാരുടെ താമസകേന്ദ്രങ്ങൾക്ക്​ സമീപം അത്യാധുനികമായ അടിസ്​ഥാന സൗകര്യവും ഹരിതപരിസ്​ഥിതിയും ശുചി​ത്വമുള്ള അന്തരീക്ഷവും ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്​. സ്വന്തം ഭവനം കുടുംബങ്ങൾക്ക്​ സ്വാസ്​ഥ്യവും മികച്ച ജീവിതസാഹചര്യവും നൽകുന്നു. പൗരനമാർക്ക്​ മികച്ചതും സന്തോഷകരവുമായ ജീവിതം ലഭ്യമാക്കുന്നതിനുള്ള പിന്തുണ യു.എ.ഇ ഒരിക്കലും നിർത്തില്ല. തങ്ങളുടെ സാമ്പത്തിക ​േ​സ്രാതസ്സുകൾ അവർക്ക്​ സേവനം ചെയ്യാനുള്ളതായി നിലകൊള്ളുകയും മാനവവിഭവശേഷി അവരുടെ ഗുണത്തിനായി പ്രവർത്തിക്കുകയും ചെയ്യും. പൗരന്മാരുടെ വിജയവും സന്തോഷവും വിലയിരുത്തുന്നത്​ സർക്കാർ തുടരുമെന്ന്​ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ട്വിറ്റർ പേജിൽ കുറിച്ചു. 

Tags:    
News Summary - health News - Uae Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.