അബൂദബി: ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപ്ലോഡ് ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് അബൂദബി ഐഡന്റിറ്റി, സിറ്റിസന്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്സ് സെക്യൂരിറ്റി അതോറിറ്റി. റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്ന നടപടി ലളിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഫെബ്രുവരി 16 മുതല്‍ പുതിയ രീതിയിൽ പോളിസി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാം.
യു.എ.ഇയിലെ അംഗീകൃത ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ കമ്പനികളുടെ സുരക്ഷിത സൗകര്യമുപയോഗിച്ച് ഓൺലൈനായി അപ് ലോഡ് ചെയ്യാന്‍ കഴിയും. റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്നതിന് ഇന്‍ഷുറന്‍സ് പോളിസി രേഖകൾ നേരിട്ട്സമര്പ്പിക്കേണ്ടതിന്റെ ആവശ്യകത ഇതോടെ ഇല്ലാതാകും.
പൊതുജനങ്ങൾക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിലുള്ള ഭരണപരമായ തടസ്സങ്ങള്‍ ഇല്ലാതാക്കുകയെന്നതാണ് പുതിയ പദ്ധതിയിൽ പ്രതിഫലിക്കുന്നതെന്ന് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി പറഞ്ഞു. ജനങ്ങൾക്ക് മാന്യമായ ജീവിതം നയിക്കാനും ആരോഗ്യകരമായ ക്ഷേമം ഉറപ്പുവരുത്താനും ഉദ്ദേശിച്ചാണ് നൂതന പദ്ധതികൾ നടപ്പാക്കുന്നത്. വിവിധ സേവനങ്ങളുടെ അപേക്ഷ സ്വീകരിക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റുകൾ നിർബന്ധമായും ഹാജരാക്കണമെന്നായിരുന്നു നേരത്തെയുള്ള നിർദേശം.
ഫ്രീസോണുകളിൽ മാത്രമാണ് നിലവിൽ ഓൺലൈനായി രേഖകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസരമുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.