ദുബൈ: പൊതുജനങ്ങളിൽ ആരോഗ്യ ബോധവത്കരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് വെർച്വൽ ക്ലിനിക്കുകളുടെയും കമ്യൂണിറ്റി അധിഷ്ഠിത മെഡിക്കൽ വളണ്ടിയർ പ്രോഗ്രാമുകളുടെയും രണ്ടാം ഘട്ടത്തിന് തുടക്കം. ആരോഗ്യ സുരക്ഷ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിൽ സമൂഹത്തിന്‍റെ സന്നദ്ധത ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ദേശീയ എമിറേറ്റ്സ് നാഷനൽ മെഡിക്കൽ പ്രിപ്പർഡൻസ് ആൻഡ് റസ്പോൺസ് പ്രോഗ്രാമായ ‘ജാഹിസിയ’യുടെ രണ്ടാം ഭാഗത്തിനാണ് തുടക്കമായത്.
എമിറേറ്റിലെ പ്രധാന താമസ മേഖലകളിൽ ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിനൊപ്പം വിദൂര മെഡിക്കൽ പരിശോധന ലഭ്യമാക്കുകയാണ് പുതിയ സംരംഭത്തിന്‍റെ ലക്ഷ്യം. കൂടാതെ പ്രഥമ ശുശ്രൂഷകളിൽ കമ്യൂണിറ്റി അംഗങ്ങൾക്ക് പ്രത്യേക പരിശീലനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. ഇമാറാത്തി ഡോക്ടേഴ്സ് സംരംഭത്തിലൂടെയാണ് പരിപാടി നടപ്പിലാക്കുന്നത്.
ഇമാറാത്തി ഡോക്ടർമാരുടെ നേതൃത്വത്തിൽ വൈദ്യ പരിശോധനകളും ആരോഗ്യ ബോധവത്കരണ മാർഗനിർദേശങ്ങളും വെർച്വൽ ക്ലിനിക്കുകൾ വഴി ലഭ്യമാക്കുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിക്കുന്നതിന് കമ്യൂണിറ്റി അംഗങ്ങൾക്ക് പ്രത്യേക പരിശീലനവും സംഘടിപ്പിക്കും.
എമിറേറ്റ്സ് മെഡിക്കൽ റിസർവ് ടീം, എമിറേറ്റ്സ് റസ്യൂസിറ്റേഷൻ അസോസിയേഷൻ, എമിറേറ്റ്സ് ഗിവിങ് അസോസിയേഷൻ, യു.എ.ഇ കമ്യൂണിറ്റി എമർജൻസി റസ്പോൺസ് ടീം എന്നിവ ഉൾപ്പെടെയുള്ള നിരവധി സർക്കാർ, സ്വകാര്യ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളുടെ സഹകരണത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. നാഷനൽ കമ്യൂണിറ്റി എമർജൻസി മെഡിക്കൽ ടീമുകളുടെ മേൽനോട്ടത്തിൽ എമിറേറ്റിലുടനീളം മൊബൈൽ കമ്യൂണിറ്റി ഹെൽത്ത് ക്ലിനിക്കുകളും മൊബൈൽ ട്രെയ്നിങ് യൂനിറ്റുകളും പ്രവർത്തിക്കും. ‘
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.