ഡൂഗി ബ്രൗൺ ഓട്ടത്തിനിടെ
ദുബൈ: യു.എ.ഇയിൽ ഇപ്പോൾ കനത്ത ചൂടാണ്. ഉച്ചക്ക് പുറത്തിറങ്ങാൻ പോലും മടിക്കുന്ന ഈ പൊരിഞ്ഞ ചൂടിൽ മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരവും യു.എ.ഇ ദേശീയ ടീം പരിശീലകനുമായിരുന്ന ഡൂഗി ബ്രെയിൻ ഓടിയത് 21 കിലോമീറ്റർ.
ദുരിതകാലത്ത് തനിക്ക് തുണയായ പ്രഫഷനൽ ക്രിക്കറ്റ് അസോസിയേഷന് (പി.സി.എ) ഫണ്ട് സ്വരൂപിക്കാനാണ ്42 ഡിഗ്രി ചൂടിൽ 51 വയസുകാരനായ ഡൂഗി ദുബൈ നഗരത്തിലൂടെ ഓടിയത്.
5298 ഡോളർ സ്വരൂപിക്കാനായിരുന്നു അദ്ദേഹത്തിെൻറ ഹാഫ് മാരത്തൺ. വെള്ളിയാഴ്ച ഉച്ചക്ക് തുടങ്ങിയ ഓട്ടം വൈകുന്നേരം 3:27നാണ് സമാപിച്ചത്. ഡൂഗിയുടെ കുട്ടിയുണ്ടായപ്പോൾ പലവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ സമയത്ത് സഹായിച്ചത് പി.സി.എ ആയിരുന്നു. ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് കുട്ടി തിരികെയെത്തി. ക്രിക്കറ്റർമാരുടെ ഫണ്ടാണ് തെൻറ കുഞ്ഞിെൻറ ജീവൻ രക്ഷിച്ചതെന്നും ഇതിന് നന്ദിയായി അവരെ തിരിച്ച് സഹായിക്കാനാണ് ഫണ്ട് സ്വരൂപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ട്രസ്റ്റിെൻറ ധനസമാഹരണത്തിന് ചാലഞ്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. 42 ഡിഗ്രി ചൂടായിരുന്നെങ്കിലും 53 ഡിഗ്രിയുടെ കാഠിന്യമുണ്ടായിരുന്നു. 25 തവണ താൻ ഹാഫ് മാരത്തൺ പൂർത്തീകരിച്ചിട്ടുണ്ട്. ഒരു തവണ ഫുൾ മാരത്തണും പൂർത്തീകരിച്ചു. എന്നാൽ, അതെല്ലാം യു.കെയിലായിരുന്നു. ആദ്യമായാണ് ഇത്രവലിയ ചൂടിൽ 21 കിലോമീറ്റർ ഓടുന്നത്. ഇത് വലിയൊരു വെല്ലുവിളിയായിരുന്നു. സാധാരണ സമയത്തേക്കാൾ കൂടുതൽ സമയമെടുത്താണ് ഓട്ടം പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മണിക്കൂർ 27 മിനിറ്റ് കൊണ്ടാണ് ഓട്ടം പൂർത്തിയാക്കിയത്. ഇടക്കിടെ കൂളിങ് ബ്രേക്ക് എടുത്തിരുന്നു. ഭാര്യ അമേലിയ ബ്രൗണും മക്കളായ ആറ് വയസ്സുകാരി ഫ്രാങ്കിയും ആറ് മാസം പ്രായമുള്ള േഫ്ലാറൻസും കാറിൽ അനുഗമിച്ചിരുന്നു. ഇടക്ക് പിതാവിനൊപ്പം ഓടാൻ ഫ്രാങ്കിയും പുറത്തിറങ്ങി.
1997-98ൽ ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്. 2017ൽ യു.എ.ഇ ദേശീയ ടീമിെൻറ ഹെഡ് കോച്ചായി നിയമിച്ചിരുന്നു. അതിന് മുമ്പ് നമീബിയ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.