അബൂദബി ബനിയാസ് വെസ്റ്റിൽ തുറന്ന ലുലു ഡെയ്​ലി അൽ വത്ബ മുനിസിപ്പൽ സബ് സെന്‍റർ ഡയറക്ടർ ഹുനൈദ് റഷീദ് അൽ ദഹരി, ഖാലിദ് ദീമാസ് അൽ സുവൈദി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. എം.എ യൂസഫലി സമീപം

അബൂദബി ബനിയാസ് വെസ്റ്റിൽ ലുലു ഡെയ്​ലി തുറന്നു

അബൂദബി: റീട്ടെയ്ൽ സേവനം ന​ഗരാതിർത്തികളിലേക്കും വിപുലീകരിക്കുന്നതിന്‍റെ ഭാ​ഗമായി അബൂദബി ബനിയാസ് വെസ്റ്റിൽ പുതിയ ലുലു ഡെയ്​ലി തുറന്നു. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിധ്യത്തിൽ അൽ വത്ബ മുനിസിപ്പൽ സബ് സെന്‍റർ ഡയറക്ടർ ഹുനൈദ് റഷീദ് അൽ ദഹരി, ഖാലിദ് ദീമാസ് അൽ സുവൈദി എന്നിവർ ചേർന്ന് ലുലു ഡെയ്​ലിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

29,000 ചതുരശ്ര അടിയി വിസ്തൃതിയിലുള്ള ലുലു ഡെയ്​ലിയിൽ ദൈനംദിന ഉൽപന്നങ്ങളുടെ മികച്ച ശേഖരമാണ് ഉള്ളത്. ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ബേക്കറി, മത്സ്യം-ഇറച്ചി ലൈവ് കൗണ്ടറുകൾ അടക്കം സജ്ജമാണ്. യു.എ.ഇയിലെ തനത് ഉത്പന്നങ്ങളുടെ മികച്ച ശ്രേണിയും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാട‌നത്തോട് അനുബന്ധിച്ച് ആകർഷകമായ ഓഫറുകളും ലഭ്യമാണ്.

ഷോപ്പിങ് സു​ഗമമാക്കാൻ സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകളും മികച്ച പാർക്കിങ്​ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. ഉപഭോക്താകൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ് ലഭ്യമാക്കുന്നതിനായാണ് ന​ഗരാതിർത്തികളിലേക്കും റീട്ടെയ്ൽ സേവനം വിപുലമാക്കുന്നതെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. ഉൽപന്നങ്ങളുടെ സു​ഗമമായ ലഭ്യതയാണ് ലുലു ഉറപ്പാക്കുന്നതെന്നും യു.എ.ഇയിൽ വിപുലമായ വികസന പദ്ധതികളാണ് ഉള്ളതെന്നും കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്നും യൂസഫലി പറഞ്ഞു. ലുലു ​ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷറഫ് അലി, സി.ഇ.ഒ സെയ്ഫി രൂപാവാല, പ്രൊജ്ക്ട് ഡവലപ്പ്മെന്‍റ്​സ്​ ഡയറക്ടർ ടി. അബൂബ്ബക്കർ, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ തുടങ്ങിയവരും ചടങ്ങിൽ ഭാ​ഗമായി.

Tags:    
News Summary - Lulu Daily opened in Abu Dhabi's Baniyas West

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.