ഷാർജ അൽ നഹ്ദയിൽ ആരംഭിച്ച ഹാഷിം ഫ്ലോർമിൽ ഗ്രൂപ്പിന്റെ പുതിയ ഔട്ട്ലെറ്റ് ഗ്രൂപ് ചെയർമാൻ സി. മായൻകുട്ടി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ഹാഷിം ഫ്ലോർമിൽ ഗ്രൂപ്പിന്റെ ഏഴാമത്തെ ഔട്ട്ലെറ്റായ ഹാഷിം സ്പൈസസ് ആൻഡ് നട്ട്സ് ഷാർജ അൽ നഹ്ദയിൽ പ്രവർത്തനം ആരംഭിച്ചു. അൻസാർ മാളിന് പിന്നിലെ ഗന്താ ടവറിൽ ആരംഭിച്ച ഔട്ട്ലെറ്റ് ഹാഷിം ഗ്രൂപ് ചെയർമാൻ സി. മായൻകുട്ടി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഹാഷിം ഗ്രൂപ് ഡയറക്ടർമാരായ സി. അബ്ദുൽ റസാഖ്, സി. അബ്ദുൽ റൗഫ്, സി. ഹംസ, മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി അബ്ദുൽ സലാം, മലബാർ ഗ്രൂപ് ഡയറക്ടർ അബ്ദുൽ മജീദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലെ ഫിനാൻസ് ആൻഡ് അഡ്മിൻ ഡയറക്ടർ സി.എം.സി അമീർ, മറ്റ് വ്യവസായ പ്രമുഖർ, അഭ്യുദയകാംക്ഷികൾ എന്നിവരും പങ്കെടുത്തു.
സ്വന്തം മില്ലുകളിൽ ഏറ്റവും ഗുണമേന്മയിൽ തയാറാക്കുന്ന എല്ലാവിധ ഭക്ഷ്യ-ധാന്യപ്പൊടികളും മസാലപ്പൊടികളും വിവിധയിനം സുഗന്ധവ്യഞ്ജനങ്ങളും, വൈവിധ്യമാർന്ന നട്ട്സും ഡ്രൈഫ്രൂട്ടുകളും പുതിയ ഔട്ട്ലെറ്റിൽ ലഭ്യമാണ്.
1979ൽ അജ്മാനിൽ പ്രവർത്തനമാരംഭിച്ച് നാല്പത്തി അഞ്ചു വര്‍ഷത്തിലേറെയായി ഉപഭോക്താക്കളുടെ വിശ്വാസമാർജിച്ച ഹാഷിം ഫ്ലോർമിൽ ഗ്രൂപ് സുഗന്ധവ്യഞ്ജനങ്ങളുടെയും വിവിധ മസാലപ്പൊടികളുടെയും വിപണന മേഖലയിൽ ഇതിനകം യു.എ.ഇയിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.