കൊയ്ത്തു പെരുന്നാൾ ലോഗോ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range കൊയ്ത്തു പെരുന്നാൾ ലോഗോ പ്രകാശനം ചെയ്തു
റാസൽഖൈമ: സെന്‍റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്‍റെ ഈ വർഷത്തെ കൊയ്ത്തു പെരുന്നാൾ നവംബർ ഒന്നിന് ജസീറ ദേവാലയ അങ്കണത്തിൽ നടക്കും. കൊയ്ത്തു പെരുന്നാളിനോട് അനുബന്ധിച്ചുള്ള ലോഗോ പ്രകാശനം ഇടവക വികാരി ഫാ. എബി കെ. രാജു നിർവഹിച്ചു. ഹാർവെസ്റ്റിനോട് അനുബന്ധിച്ച് വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി ഇടവക ട്രസ്റ്റി രാജേഷ് ഫിലിപ്പ് തോമസ്, സെക്രട്ടറി അജി സക്കറിയ, ജനറൽ കൺവീനർ സാം കെ. മാത്യു, അനിൽ കെ. ജോയ്, സഭ മാനേജിങ് കമ്മിറ്റി അംഗം ബേബി തങ്കച്ചൻ, ഭദ്രാസന കമ്മിറ്റി അംഗം സ്റ്റാൻലി തോംസൺ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.