കെയർ ഫോർ കേരളക്കായി സമാഹരിച്ച നാലു ലക്ഷം രൂപ ദുബൈ മലയാളം മിഷൻ കൺവീനർ പി. ശ്രീകലയിൽ നിന്ന് നോർക്ക ഡയറക്ടർ ഒ.വി. മുസ്‌തഫ ഏറ്റുവാങ്ങുന്നു
Posted On
date_range Updated On
date_range കെയർ ഫോർ കേരളയിലേക്ക് മലയാളം മിഷെൻറ കൈത്താങ്ങ്
ദുബൈ: കോവിഡിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ നോർക്ക രൂപം നൽകിയ കെയർ ഫോർ കേരളയിലേക്ക് ദുബൈ മലയാളം മിഷൻ അധ്യാപകരും കുരുന്നുകളും രക്ഷിതാക്കളും ചേർന്ന് ശേഖരിച്ച നാല് ലക്ഷം രൂപ കൈമാറി.
ദുബൈ മലയാളം മിഷൻ കൺവീനർ പി. ശ്രീകലയിൽനിന്ന് നോർക്ക ഡയറക്ടർ ഒ.വി. മുസ്‌തഫ ഏറ്റുവാങ്ങി.ദുബൈ മലയാളം മിഷെൻറ അഭിമാന നിമിഷം ആണിതെന്നും അധ്യാപകരോടും രക്ഷിതാക്കളോടും നന്ദി പറയുന്നതായും കൺവീനർ സുജിത, എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രദീപ് തോപ്പിൽ, അനീഷ് മണ്ണാർക്കാട്, അധ്യാപകൻ നജീബ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.