ഹംസ ഹാജി

നാലര പതിറ്റാണ്ടി​െൻറ സേവനത്തിനൊടുവിൽ ഹംസ ഹാജി മടങ്ങുന്നു

അബൂദബി: കോഴിക്കോട് കൊയിലാണ്ടി നടേരി ചിറ്റാരിക്കടവ് ദാറുസ്സലാഹ് വീട്ടിൽ ഹംസഹാജി (70) 45 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക്​ തിരിക്കുന്നു. 1975 മെയ്​ 24നാണ്​ ബോംബെയിൽ നിന്ന് ധുമ്ര കപ്പലിൽ ദുബൈയിൽ എത്തിയത്. 25ാം വയസ്സിൽ പ്രവാസ ജീവിതം തേടിയെത്തിയ ഹംസ അബൂദബി പൊലീസിൽ കുക്കായാണ്​ ജോലിയിൽ പ്രവേശിച്ചത്​. നാലരപതിറ്റാണ്ടായി പൊലീസിനൊപ്പം തന്നെയായിരുന്നു സേവനം.

ഇതിനിടയിൽ യു.എ.ഇയിലെ ഭരണാധികാരികളും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ ഒട്ടേറെപ്പേരുമായി നേരിൽ ബന്ധപ്പെടാൻ ഭാഗ്യം ലഭിച്ചു. 1976, 1977 കാലഘട്ടത്തിൽ ഡെൽമ പൊലീസ് സ്​റ്റേഷനിൽ ജോലി ചെയ്യുന്ന വേളയിൽ യു.എ.ഇ രാഷ്​ട്ര​ പിതാവായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാനെ നേരിൽ കാണാനും ഹസ്തദാനം നൽകാനും ഭാഗ്യം ഉണ്ടായിട്ടുണ്ട്. നാലര പതിറ്റാണ്ടു കാലത്തെ സേവനം 71ാം വയസിനോടടുക്കുമ്പോഴും നല്ല ഊർജ്ജവും ഉന്മേഷവുമാണ് നൽകുന്നതെന്ന് ഹംസ ഹാജി പറയുന്നു. പൊലീസിലെ സേവനത്തിനിടയിൽ ഒട്ടേറെ സാമൂഹിക ജീവ കാരുണ്യ പ്രവർത്തങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു.

യു.എ.ഇയിലേക്ക് വരുന്നതിനു മുമ്പ് മദ്രാസിൽ ചെറിയ ജോലിയൊക്കെയായി കഴിയുകയായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: സെൽമ അൻസാർ (ഖത്തർ), ഷായിദ ഹാറൂൺ റഷീദ്, സാബിറ റിഷാദ് മുഹമ്മദ്. ബുധനാഴ്​ച രാവിലെ 10.30ന്​ ദുബൈയിൽ നിന്ന് കോഴിക്കോടേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ്​ നാട്ടിലേക്ക് മടങ്ങുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.