?????? ???????? ?????????? ??????? ???????????? ??????? ?? ???????? ????? ?????? ????????

ഹജ്ജ്​ ഒാർമകളുടെ ചരിത്ര പ്രദർശനം 20ന്​ തുടങ്ങും

അബൂദബി: ഹജ്ജ്​ യാത്രയുടെ പൗരാണിക സ്​മൃതിപഥങ്ങൾ വരച്ച​ുകാണിക്കുന്ന അതിമനോഹര പ്രദർശനം ഇൗ മാസം 20ന്​ അബൂദബി ശൈഖ്​ സായിദ്​ ഗ്രാൻറ്​ മോസ്​കിൽ ആരംഭിക്കും. ഇസ്​ലാമി​​െൻറയും അറേബ്യൻ നവോത്​ഥാനത്തി​​െൻറയും സമ്പന്ന പാരമ്പര്യം വിളിച്ചോതുന്ന ചരിത്രപുസ്​തകങ്ങൾ, ചിത്രങ്ങൾ, ശബ്​ദരേഖകൾ എന്നിവയുടെ വിപുലമായ ശേഖരമാണ്​ പ്രദർശനത്തിനെത്തിക്കുക. 

രാഷ്​ട്രപിതാവ്​ ശൈഖ്​ സായിദ്​ ബിൻ സുൽത്താൻ ആൽ നഹ്​യാ​​െൻറ ഹജ്ജ്​ യാത്രയെക്കുറിച്ചുള്ള വ്യത്യസ്​തമായ വിവരണവും ഒരുക്കും. ശൈഖ്​ സായിദ്​ പള്ളിയുടെ പത്താം വാർഷികത്തോടനുബന്ധിച്ചാണ്​ ഇക്കുറി പ്രദർശനവും നടക്കുക. ഇസ്​ലാമി​​െൻറ ആത്​മീയ സൗന്ദര്യവും യു.എ.ഇയുടെ പൈതൃകവുമെല്ലാം ഇൗ രേഖകളിലൂടെ ​ആയിരങ്ങളിലേക്ക്​ കൈമാറപ്പെടുമെന്ന്​ ശൈഖ്​ സായിദ്​ ഗ്രാൻറ്​മോസ്​ക്​ സ​െൻറർ ഡയറക്​ടർ ജനറൽ യൂസുഫ്​ അൽ ഉബൈദി പറഞ്ഞു. സാംസ്​കാരിക സംവാദത്തി​​െൻറ ​വേദിയായി പ്രദർശനം മാറും. 

അബൂദബി ടൂറിസം കൾച്ചർ അതോറിറ്റിയാണ്​ സഹസംഘാടകർ. 182 ലേറെ കലാരൂപങ്ങൾ 15 പ്രമുഖ സ്​ഥാപനങ്ങളിൽ നിന്നാണ്​ പ്രദർശനത്തിനായി സ്വരൂപിച്ചത്​. ഹജ്ജ്​ സ്​മരണികകളായ വിവിധ വസ്​തുക്കളും ച​ിത്രങ്ങളും സംഭാവനയായും ലഭിച്ചു. അടുത്ത വർഷം മാർച്ച്​ വരെ പ്രദർശനം തുടരുമെന്ന്​ അതോറിറ്റി ഡയറക്​ടർ ജനറൽ സൈഫ്​ സഇൗദ്​ ഗോബാഷ്​ അറിയിച്ചു. പ്രദർശനത്തോടനുബന്ധിച്ച്​ വിപുലമായ വിഷയങ്ങളിൽ ചർച്ചകളും സാംസ്​കാരിക പരിപാടികളും നടക്കും.  

Tags:    
News Summary - hajj-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.