ഫ്ലേം ട്രീ സീസണിന്റെ ഭാഗമായി ദുബൈ എയർപോർട്ടിലെ യാത്രക്കാരുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ്, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ യൂനിഫോമിൽ ഗുൽമോഹറുകളുടെ ചിത്രം പതിക്കുന്നു 

ദുബൈ വിമാനത്താവളത്തിലും ഗുൽമോഹർ വസന്തം

ദുബൈ: ഗുൽമോഹറുകളുടെ സൗന്ദര്യം ദുബൈ വിമാനത്താവള യാത്രക്കാർക്കും ആസ്വദിക്കാൻ അവസരം. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്​.എ) വിമാനത്താവളത്തിലെ ടെർമിനൽ 3ൽ ഒരുക്കിയ പ്രത്യേക ‘ഫ്ലേം ട്രീ സീസൺ’ കമ്യൂണിറ്റി സംരംഭം അന്താരാഷ്ട്ര യാത്രികർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിക്കും​. വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികളെയും സഞ്ചാരികളെയും നഗരത്തിന്‍റെ പ്രകൃതിഭംഗിയിലേക്ക് വരവേൽക്കുകയാണ് സംരംഭത്തിന്‍റെ ലക്ഷ്യം.

ഫ്ലേം ട്രീ സീസണിന്‍റെ ഭാഗമായി ടെർമിനൽ 3ൽ എത്തുന്ന യാത്രികരുടെ പാസ്‌പോർട്ടുകളിൽ ഓർമയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ‘ഫ്ലേം ട്രീ’ മുദ്ര പതിപ്പിച്ചു നൽകും. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ യൂനിഫോമിൽ ഗുൽമോഹറുകളുടെ ചിത്രങ്ങൾ അടങ്ങിയ ബാഡ്ജുകൾ ധരിച്ചാണ് യാത്രികരെ സ്വീകരിക്കുന്നത്. യാത്രക്കാരായ കുട്ടികൾക്കായി ആകർഷകമായ പ്രത്യേക നിറത്തോടുകൂടിയ പാസ്‌പോർട്ടുകളും കഥാപുസ്തകങ്ങളും ജി.ഡി.ആർ.എഫ്.എ അധികൃതർ വിതരണം ചെയ്യുന്നുണ്ട്. ദുബൈയിൽ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ​പ്രത്യേക ഗൈഡുകളും വിതരണം ചെയ്യുന്നുണ്ട്​. മഡഗാസ്കറിൽ ജന്മം കൊണ്ട ഈ വൃക്ഷം കുറഞ്ഞ ജലോപയോഗത്തിൽ വളരുന്നതും കടുത്ത വേനലിലും നഗരത്തിന് തണലും കുളിർമയും നൽകുന്നതുമാണ്.

Tags:    
News Summary - Gulmohar spring at Dubai Airport too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.