പൊന്നോണ സമ്മാനവുമായി 'ഗൾഫ്​ മാധ്യമം' ക്വിസ്​

ദുബൈ: ഓണക്കളിയും ഒത്തുചേരലുമില്ലാത്ത മറ്റൊരു ഓണക്കാലമാണ്​ ഇക്കുറിയും നമ്മെ കാത്തിരിക്കുന്നത്​. ആഘോഷങ്ങളുടെ പൊലിമ കുറയുമെങ്കിലും നിയന്ത്രണങ്ങളോടെ ഓണം കൊണ്ടാടാൻ യു.എ.ഇ തയാറെടുത്തുകഴിഞ്ഞു. ഓൺലൈൻ സംഗമങ്ങളും വെർച്വൽ അത്തപ്പൂക്കളങ്ങളുമായിരിക്കും ഇത്തവണത്തെ ഓണക്കാഴ്​ചകളിൽ നിറഞ്ഞു നിൽക്കുന്നത്​. ഈ സാഹചര്യത്തിൽ വീട്ടിലിരുന്നുതന്നെ ഓണസമ്മാനം സ്വന്തമാക്കാനുള്ള അവസരമൊരുക്കുകയാണ്​ ഗൾഫ്​ മാധ്യമം.

സെൻട്രോ സൂം ജനറൽ ട്രേഡിങ്​ എൽ.എൽ.സിയുമായി സഹകരിച്ച്​ യു.എ.ഇയിലെ വായനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന സംഘടിപ്പിക്കുന്ന 'ഓണം ക്വിസിലെ' വിജയികൾക്ക്​ ദിവസേന സമ്മാനം നൽകും. ആഗസ്​റ്റ്​ 31 വരെ ഗൾഫ്​ മാധ്യമത്തിലും www.madhyamam.com ലും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക്​ ശരിയുത്തരം നൽകുന്നവരിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ്​ സമ്മാനം നൽകുന്നത്​. www.madhyamam.com സന്ദർശിച്ചോ പത്രത്തിനൊപ്പം നൽകുന്ന ക്യൂ.ആർ കോഡ്​ സ്​കാൻ ചെയ്​തോ വായനക്കാർക്ക്​ ഉത്തരങ്ങൾ സമർപ്പിക്കാം.

ദിവസവും അഞ്ച്​ പേർക്ക്​ സമ്മാനം നൽകുന്നതിനൊപ്പം അഞ്ച്​ മെഗാ ഭാഗ്യശാലികളെയും തെരഞ്ഞെടുക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.