അറിവിന്‍റെ അക്ഷരങ്ങൾ പകർന്ന് ജി.എസ്. പ്രദീപ്

അൽഐൻ: അൽഐൻ മലയാളി സമാജം സംഘടിപ്പിച്ച 'ഉത്സവം 2022 സീസൺ 9' ലുലു കുവൈത്തിൽ നടന്നു. ജി.എസ്. പ്രദീപ് നേതൃത്വം നൽകിയ 'മൈൻഡ് ആൻഡ് മ്യൂസിക് ഷോ' നവ്യാനുഭവമായി. യുവഗായിക യുംന അജിനും യൂസുഫ് കാരക്കാടും ചേർന്നപ്പോൾ ഉത്സവാന്തരീക്ഷത്തിലായിരുന്നു പരിപാടി. അൽഐനിലെ കലാകാരന്മാരും കലാകാരികളും ചേർന്നൊരുക്കിയ ഡാൻസ്, ഒപ്പന, മാർഗംകളി, തിരുവാതിര തുടങ്ങി വൈവിധ്യമായ കലാപരിപാടികളും നടന്നു.

ലുലു റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്‍റ്‌ റസ്സൽ മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറി വിനോദ് സ്വാഗതം പറഞ്ഞു. ഇന്ത്യൻ സോഷ്യൽ സെന്‍റർ ആക്ടിങ് പ്രസിഡന്‍റ്‌ സുരേഷ്, ജനറൽ സെക്രട്ടറി മണികണ്ഠൻ, ലുലു റീജനൽ മാനേജർ ഉണ്ണികൃഷ്ണൻ, ലുലു ജനറൽ മാനേജർ ഫിറോസ്ബാബു, ഡോ. സുധാകരൻ, ഡോ. ഷാഹുൽ ഹമീദ്, ടി.വി.എൻ. കുട്ടി (ജിമ്മി ), സുരേഷ്, നൗഷാദ്, അബൂബക്കർ, അഷറഫ് പള്ളിക്കണ്ടം എന്നിവർ സംസാരിച്ചു. സമാജം കലാവിഭാഗം സെക്രട്ടറി ബൈജു പട്ടാലി നേതൃത്വം നൽകി. സോഫി വിപിൻ അവതാരകയായി. ആറ് ടീമുകൾ പങ്കെടുത്ത പ്രശ്നോത്തരിയിൽ എ.ടി. ഷാജിത്തും ഡോ. വിനീ ദേവയാനിയും ഒന്നാം സ്ഥാനം നേടി. സമാജം കലാവിഭാഗം അസിസ്റ്റന്‍റ് സെക്രട്ടറി ജയൻ ചാവക്കാട് നന്ദി പറഞ്ഞു.

Tags:    
News Summary - GS Pradeep by copying the letters of knowledge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.