ഗ്രീൻ വോയ്​സ്​ പുരസ്കാരങ്ങൾ സമ്മാനിച്ചു 

അബൂദബി: ഗ്രീൻവോയ്സ്​ പന്ത്രണ്ടാം വാർഷികാഘോഷത്തി​​​െൻറ ഭാഗമായി അബൂദബി ഇന്ത്യൻ ഇസ്​ലാമിക്​ സ​​െൻററിൽ ‘സ്നേഹപുരം^2017’  സംഘടിപ്പിച്ചു. പരിപാടിയിൽ വിവിധ മേഖലകളിലുള്ളവർക്ക്​ പുരസ്​കാരം സമ്മാനിച്ചു. കുഞ്ഞിക്കണ്ണൻ വാണിമേലിന്​ ഹരിതാക്ഷര പുരസ്കാരവും ഷാനി പ്രഭാകർ, ഐപ്പ്​ വള്ളിക്കാട്‌, ചന്ദ്രസേനൻ, ജെയ്​മോൻ ജോർജ്‌, അനിൽ സി. ഇടിക്കുള എന്നിവർക്ക്​ മാധ്യമശ്രീ പുരസ്കാരവും നൽകി. ബാപ്പു എടപ്പാളിനാണ്​ കലാശ്രീ പുരസ്കാരം സമ്മാനിച്ചത്​.
 സ്വാഗതസംഘം ചെയർമാൻ അഷ്‌റഫ്‌ ഹാജി നരിക്കോൾ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സി.എച്ച്‌. ജാഫർ തങ്ങൾ സ്വാഗതം പറഞ്ഞു. യുനിവേഴ്​സൽ ആശുപത്രി എം.ഡി ഡോ. ഷബീർ നെല്ലിക്കോട്‌ ഉദ്​ഘാടനം നിർവഹിച്ചു. എൻ.കെ. അബ്​ദുന്നാസർ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. കെ.കെ. മൊയ്തീൻ കോയ അവാർഡ്​ ജേതാക്കളെ പരിചയപ്പെടുത്തി. വൈ. സുധീർ കുമാർ ഷെട്ടി, നന്ദകുമാർ, കരപ്പാത്ത്‌ ഉസ്മാൻ, റഷീദ്‌ ബാബു പുളിക്കൽ, യു. അബ്​ദുല്ല ഫാറൂഖി, എം.വി.എം. റഷീദ്‌, സൂപ്പി നരിക്കട്ടേരി, മുഹമ്മദ്‌ ബംഗ്ലത്ത്‌, വാലോളി അബ്​ദുല്ല എന്നിവർ അവാർഡ്‌ ജേതാക്കൾക്കുള്ള പൊന്നാടയും പുരസ്കാരവും സമ്മാനിച്ചു. കലാവിരുന്നും ഗസൽ മേളയും അരങ്ങേറി. അഷ്‌റഫ്‌ പറമ്പത്ത്​ നന്ദി പറഞ്ഞു. 

Tags:    
News Summary - green voice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.