ഹരിത കാമ്പയിൻ; ദിബ്ബയിൽ വെച്ചുപിടിപ്പിച്ചത് 55,000 തൈകൾ

ഷാർജ: കഴിഞ്ഞ നാല് മാസത്തിനിടെ ദിബ്ബ അൽ ഹിസൻ മുനിസിപ്പാലിറ്റി വെച്ചുപിടിപ്പിച്ചത് 55,000 തെകൾ. എമിറേറ്റിലെ ഹരിത ഇടങ്ങൾ വികസിപ്പിക്കാനും പരിസ്ഥിതി സുസ്ഥിരത ശക്തിപ്പെടുത്താനും നഗരത്തിന്‍റെ സൗന്ദര്യാത്മകമായ പ്രത്യേകതകൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

എമിറേറ്റിലെ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾ വർധിപ്പിക്കാനും സുസ്ഥിരമായ നഗര വികസനം പ്രോത്സാഹിപ്പിക്കാനുമുള്ള യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശത്തിന് കീഴിൽ ഇക്കഴിഞ്ഞ ജനുവരിക്കും ഏപ്രിലിനും ഇടയിലാണ് കാർഷിക, സൗന്ദവൽകരണ പദ്ധതികൾ മുനിസിപ്പാലിറ്റി നടപ്പിലാക്കിയത്. മുനിസിപ്പാലിറ്റിയുടെ കണക്കനുസരിച്ച്, ദിബ്ബ അൽ ഹിസനിലെ റെസിഡൻഷ്യൽ മേഖലകളിലും പൊതുസ്ഥലങ്ങളിലും വിതരണം ചെയ്ത കുറ്റിച്ചെടികൾ, മരങ്ങൾ എന്നിവയ്ക്ക് പുറമേ 44,850 പൂച്ചെടികളും നടീൽ കാമ്പയിനിൽ ഉൾപ്പെടും.

കൂടാതെ 7616 കുറ്റിച്ചെടികൾ, ഒരു ഡസനിലധികം മരങ്ങൾ എന്നിവയും വെച്ചുപിടിപ്പിച്ചു. ആധുനിക കാർഷിക രീതികളും നൂതനമായ ജലസേന സാങ്കേതിക വിദ്യകളും അനുസരിച്ച് സുസ്ഥിരമായ ഹരിത സംവിധാനങ്ങൾ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംയോജിതമായ ദീർഘകാല നയങ്ങളുടെ ഭാഗമായാണ് മരം നടീൽ കാമ്പയിൻ എന്ന് ദിബ്ബ അൽ ഹിസൻ മുനിസിപ്പാലിറ്റിയുടെ കാർഷിക വകുപ്പ് ഡയറക്ടർ ഖദീജ നജീബ് പറഞ്ഞു. 

Tags:    
News Summary - Green campaign; 55,000 saplings planted in Dibba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.