ഭക്ഷ്യസുരക്ഷാ പദ്ധതികൾക്ക്​ മികച്ച വിജയം -‘ഇക്​തിഫ’ സി.ഇ.ഒ

ഷാർജ: യു.എ.ഇയുടെ ഭക്ഷ്യസുരക്ഷാ സംവിധാനം മികച്ച നിലയിൽ വിജയകരമായി പ്രവർത്തിക്കുന്നതായി ഷാർജയിലെ കാർഷിക-മൃഗസംരക്ഷണ വകുപ്പ് ചെയർമാനും ഭക്ഷ്യോൽപാദന സ്ഥാപനമായ ‘ഇക്​തിഫ സി.ഇ.ഒയുമായ ഡോ. ഖലീഫ മുസബാഹ് അൽ തുനൈജി. എമിറേറ്റ്സ് ഫുഡ് സെക്യൂരിറ്റി കൗൺസിലിന്റെ കീഴിൽ വിവിധ മന്ത്രാലയങ്ങളുമായി ഏകോപിച്ച് രാജ്യത്തിന്റെ ഭക്ഷ്യശേഖരങ്ങൾ കാര്യക്ഷമമായി നിയന്ത്രിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് മഹാമാരി, റഷ്യ-യുക്രെയ്​ൻ പ്രതിസന്ധി, വിവിധ രാജ്യങ്ങളിലെ വരൾച്ച തുടങ്ങിയ വെല്ലുവിളികൾക്കിടയിലും യു.എ.ഇ ശക്തമായ പ്രതിരോധ sശേഷി തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്തിന് ആറുമാസത്തേക്ക് ആവശ്യമായ ഭക്ഷ്യശേഖരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇക്​തി​ഫ’യിൽ പാലുൽപാദനം ദിനംപ്രതി 1.3 ലക്ഷം ലിറ്ററായി ഉയർന്നിട്ടുണ്ട്​. 2029ഓടെ അത് 3 ലക്ഷം ലിറ്ററാക്കാനാണ്​ ലക്ഷണ്മിടുന്നത്​. കോഴി ഉത്പാദനം നിലവിൽ ദിവസേന 7,000 എണ്ണം ആണ്​. ഇത് 25,000ത്തിലധികമാക്കാനും പദ്ധതിയുണ്ട് -‘വാമി’ന്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്​തമാക്കി.

പഴം, പച്ചക്കറി ഉത്പാദനവും വർധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, അടുത്ത രണ്ട് വർഷത്തിനുള്ളിൽ 140 പുതിയ ഭക്ഷ്യഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹൈ-പ്രോട്ടീൻ പാലും ഗ്രീക്ക് യോഗർട്ടും ഉൾപ്പെടെ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും. ചീസ്, ബട്ടർ, നെയ്യ്, ടമാറ്റോ പേസ്റ്റ് തുടങ്ങിയവ നിർമ്മിക്കാൻ പുതിയ ഫാക്ടറികൾ സ്ഥാപിക്കുന്നതും പുരോഗമിക്കുകയാണ്. കൂടാതെ കോഴി പ്രോസസിങ്​ പ്ലാന്റും മൃഗ ആഹാര ഫാക്ടറിയും ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Great success for food security projects - 'Iktifa' CEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.