തിരുവത്ര മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന് (ടി.എം.ഡബ്ല്യു.എ) സുവര്‍ണ ജൂബിലി
ആഘോഷ പരിപാടി
അബൂദബി: തിരുവത്ര മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്റെ (ടി.എം.ഡബ്ല്യു.എ) സുവര്‍ണ ജൂബിലി ആഘോഷവും കുടുംബസംഗമവും അബൂദബി ഫോക്ലോര് അക്കാദമി ഹാളില്‍ സംഘടിപ്പിച്ചു.
സാംസ്കാരിക പരിപാടിയില്‍ കോല്‍ക്കളി, മുട്ടിപ്പാട്ട്, ക്വിസ് മത്സരങ്ങള്‍ അരങ്ങേറി. സംഗമത്തില്‍ 35 വര്‍ഷത്തിലേറെയായി പ്രവാസികളായ മുപ്പതോളം മുതിര്‍ന്ന അംഗങ്ങള്‍, വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച അസോസിയേഷന് അംഗങ്ങളുടെ മക്കളായ എം.ജി. യൂനിവേഴ്സിറ്റിയില്‍ നിന്ന് ബി.എഡ് ലേണിങ് ഡിസെബിലിറ്റിയില്‍ മൂന്നാം റാങ്ക് നേടിയ തസ്നീം സകരിയ, പ്ലസ് 2 പരീക്ഷയില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കുകയും ഗോള്‍ഡന്‍ വിസ നേടുകയും ചെയ്ത സന നസ്റിന് കെ.എസ്, 11ാം വയസ്സില്‍ സ്വന്തമായി രചിച്ച ഇംഗ്ലീഷ് കഥ പ്രസിദ്ധീകരിച്ച സയ്യാന്‍ ഫിറോസ്, റയ്യാന്‍ ഫിറോസ് എന്നിവരെ ആദരിച്ചു.
സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. ടി.എം.ഡബ്ല്യു.എ പ്രസിഡന്റ് ഇ.പി. മൂസ ഹാജി അധ്യക്ഷത വഹിച്ചു.
വര്‍ക്കിങ് പ്രസിഡന്റ് താഴത്ത് കോയ, സെക്രട്ടറി ഫിറോസ് ചാലില്‍, കെ.എച്ച് താഹിര്‍, കെ.കെ. സിദ്ദിഖ്, വി.ഐ. സലിം(സി.ഒ.ഒ ലുലു ഗ്രൂപ്), റാഷിദ് അബ്ദുറഹ്മാന് (എക്സി. ഡയറക്ടര്‍, ബനിയാസ് സ്പൈക്), ടി.എസ്. ഷറഫുദ്ദീന് (ജനറല്‍ സെക്രട്ടറി, ദുബൈ കമ്മിറ്റി), സലാഹുദ്ദീന് (പ്രസിഡന്റ്, ഷാര്‍ജ-അജ്മാന് കമ്മിറ്റി), കെ.പി. സക്കരിയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.