15 കിലോ സ്വർണം തട്ടിയെടുത്തു; 3.2 ദശലക്ഷം നഷ്ടപരിഹാരം

ദുബൈ: ബിസിനസ് പങ്കാളികളിൽനിന്ന് 15 കിലോ സ്വർണം തട്ടിയെടുത്തെന്ന കേസിൽ പരാതിക്കാർക്ക് 3.2 ദശലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ദുബൈ സിവിൽ കോടതി ഉത്തരവിട്ടു. നിയമപരമായ പലിശയും കോടതി ചെലവും, അറ്റോണി ജനറലിനുള്ള ചെലവും പ്രതി നൽകണമെന്നും കോടതി നിർദേശിച്ചു. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് നേരത്തേ ദുബൈ സിവിൽ കോടതി വിധിച്ചിരുന്നു.

2024ലാണ് കേസിനാസ്പദമായ സംഭവം. 3.5 ദശലക്ഷം ദിർഹം മൂല്യം വരുന്ന സ്വർണം തട്ടിയെടുത്തെന്നാരോപിച്ച് രണ്ട് ബിസിനസ് പങ്കാളികളാണ് കേസ് ഫയൽ ചെയ്യുന്നത്. തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ക്രിമിനൽ കോടതിയിൽ ഹാജരാക്കിയ പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചു. പിന്നാലെ പരാതിക്കാർ 4.5 ദശലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.

Tags:    
News Summary - gold scam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.