​േഗ്ലാബൽ വില്ലേജ്​: വി.ഐ.പി പാക്കുകൾ പ്രഖ്യാപിച്ചു

ദുബൈ: ​േഗ്ലാബൽ വില്ലേജി​െൻറ 26ാം സീസണിലേക്കുള്ള വി.ഐ.പി പാ​ക്കുകൾ പ്രഖ്യാപിച്ചു. ഈ മാസം 28 മുതൽ വി.ഐ.പി പാക്കുകൾ ബുക്ക്​ ചെയ്യാം. ഒക്​ടോബർ 26നാണ്​ ​​േഗ്ലാബൽ വില്ലേജ്​ തുറക്കുന്നത്​. ഡയമണ്ട്​, പ്ലാറ്റിനം, ഗോൾഡ്​, സിൽവർ പാക്കുകളാണ്​ പ്രഖ്യാപിച്ചത്​. www.tickets.virginmegastore.me/ae എന്ന വെബ്​സൈറ്റ്​ വഴി പാസുകൾ ലഭിക്കും. ഡയമണ്ട്​ പാക്കിന്​ 6000 ദിർഹമാണ്​ നിരക്ക്​. എന്നാൽ, 17,000 ദിർഹമി​െൻറ പാക്കേജുകൾ ഇതിൽ ഉൾപെടും. കാർവാഷ്​, പോർട്ടർ സർവീസ്​ എന്നിവയും ഡയമണ്ട്​ പാക്കെടുക്കുന്നവർക്ക്​ ലഭിക്കും.

​േഗ്ലാബൽ വ​ില്ലേജിനുള്ളിൽ പ്രത്യേക പരിഗണന ലഭിക്കുന്നതിനൊപ്പം ദുബൈയിലെ പാർക്കുകൾ, റിസോർട്ടുകൾ, തീയറ്ററുകൾ, ഗ്രീൻ പ്ലാനറ്റ്​, ലഗുണ വാട്ടർ പാർക്ക്​ എന്നിവയിൽ പ്രത്യേക ഓഫറുകളും ലഭിക്കും. വില്ലേജിനുള്ളിലെ റൈഡുകളിൽ പ്രവേശിക്കുന്നതിന്​ നൽകുന്ന വി.ഐ.പി വണ്ടർ പാസുകൾ ടോപ്​ അപ്പ്​ ചെയ്യു​േമ്പാൾ 50 ശതമാനം ബോണസ്​ പൊയൻറ്​ ലഭിക്കും. കാർണിവലിലെ പ്രധാന കേന്ദ്രങ്ങളിലേക്ക്​ വി.ഐ.പി എൻട്രൻസിലൂടെ പ്രവേശിക്കാൻ കഴിയും.

ടേബ്​ൾ റസ്​റ്റോറൻറിലും റമദാൻ മജ്​ലിസിലും പ്രത്യേക റിസർവേഷൻ സൗകര്യം, ​േഗ്ലാബൽ വില്ലേജ്​ ആപ്പിൽ സ്വന്തം ഡാഷ്​ബോർഡ്​ എന്നിവയും ഇവർക്ക്​ ലഭിക്കും. എക്​സ്​പോ 2020യുടെ സീസൺ പാസോ മൾട്ടി ഡേ പാസോ സ്വന്തമാക്കാനും കഴിയും. വി.ഐ.പി പാർക്കിങ്​, എൻട്രി ടിക്കറ്റ്​, വി.ഐ.പി വണ്ടർ പാസ്​ തുടങ്ങിയവയും ലഭിക്കും.

2400 ദിർഹമി​െൻറ പ്ലാറ്റിനം പാ​ക്കിൽ 12000 ദിർഹം മൂല്യം വരുന്ന സമ്മാനങ്ങളാണുള്ളത്​. ഗോൾഡ്​ പാക്കിന്​ 1900 ദിർഹമും സിൽവർ പാക്കിന്​ 1500 ദിർഹമുമാണ്​ നിരക്ക്​. ഇവക്ക്​ യഥാക്രമം 10,000 ദിർഹം, 5000 ദിർഹം എന്നിങ്ങനെ മൂല്യമുള്ള ഓഫറുകൾ ലഭിക്കും. 18 വയസിന്​ മുകളിലുള്ള എമിറേറ്റ്​സ്​ ഐ.ഡിയുള്ളവർക്ക്​ എട്ട്​ വി.ഐ.പി പാസുകൾ വരെ വാങ്ങാം.

Tags:    
News Summary - Global Village: VIP packs announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.