ലൈറ്റുകളാൽ അലംകൃതമായ ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ കവാടം (ഫയൽ)

ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ മേ​യ്​ അ​ഞ്ചു​വ​രെ​ നീ​ട്ടി

ദു​ബൈ: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ ആ​ക​ർ​ഷ​ണ​മാ​യ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ ഒ​രാ​ഴ്ച​ത്തേ​ക്ക്​ കൂ​ടി നീ​ട്ടി. ഏ​പ്രി​ൽ 28ന്​ ​അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന്​ അ​റി​യി​ച്ചി​രു​ന്ന സീ​സ​ൺ-28, മേ​യ്​ അ​ഞ്ചു​വ​രെ​​യാ​ണ്​ നീ​ട്ടി​യി​രി​ക്കു​ന്ന​ത്.

അ​തി​ഥി​ക​ളി​ൽ നി​ന്നു​ള്ള ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ്​ കൂ​ടു​ത​ൽ ദി​വ​സ​ത്തേ​ക്ക്​ പ​രി​പാ​ടി​ക​ൾ ദീ​ർ​ഘി​പ്പി​ച്ച​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ബ​ർ 18നാ​ണ്​ പു​തി​യ സീ​സ​ൺ ആ​രം​ഭി​ച്ചി​രു​ന്ന​ത്.

അ​തേ​സ​മ​യം, ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ 12 വ​യ​സ്സും അ​തി​ൽ താ​ഴെ​യു​മു​ള്ള കു​ട്ടി​ക​ൾ​ക്ക്​ സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​തും നീ​ട്ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച ഓ​ഫ​ർ സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന ദി​ന​മാ​യ മേ​യ്​ അ​ഞ്ചു​വ​രെ​യാ​ണ്​ ല​ഭി​ക്കു​ക. 28ാമ​ത്​ സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ വൈ​കീ​ട്ട് നാ​ലു മു​ത​ൽ 12 മ​ണി വ​രെ​യും വ്യാ​ഴാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ രാ​ത്രി ഒ​രു മ​ണി​വ​രെ​യു​മാ​ണ്​ ​ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക്​ പ്ര​വേ​ശ​നം.

Tags:    
News Summary - Global Village has been extended till May 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.