കല്യാൺ ജൂവലേഴ്സി​െൻറ ഗിഫ്റ്റ് കാർഡുകൾ സൂം ഔട്ട്​ലെറ്റുകളിൽ ലഭ്യമാകും

ദുബൈ: കല്യാൺ ജൂവലേഴ്സി​െൻറ ഗിഫ്റ്റ് കാർഡുകൾ ഇപ്പോൾ യു.എ.ഇയിലെ 22 സൂം ഔട്ട്​ലെറ്റുകളിൽ നിന്നും ലഭ്യമാകും. ഇതിനുപുറമേ കല്യാൺ ജൂവലേഴ്സി​െൻറ വെബ്സൈറ്റിൽ നിന്നും യു.എ.ഇയിലെ ഷോറൂമുകളിൽ നിന്നും ഗിഫ്റ്റ് കാർഡുകൾ സ്വന്തമാക്കാം.

100, 300, 500, 1000 ദിർഹം എന്നിങ്ങനെ മൂല്യമുള്ള ഗിഫ്റ്റ് കാർഡുകളാണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. ജീവനക്കാർക്കും സീനിയർ മാനേജ്മെൻറ്​ അംഗങ്ങൾക്കും അവരുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഗിഫ്റ്റ് കാർഡുകൾ നൽകുവാൻ ആഗ്രഹിക്കുന്ന കോർപ്പറേറ്റ് സ്​ഥാപനങ്ങൾക്ക് കല്യാൺ ജൂവലേഴ്സ്​ ഗിഫ്റ്റ് കാർഡുകൾ വാങ്ങാൻ സാധിക്കും.

കൂടാതെ വ്യക്​തിഗത ഉപയോഗത്തിനും ഉത്സവാവസരങ്ങളിലും മറ്റും സമ്മാനമായി നൽകുന്നതിനും ഈ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിക്കാമെന്ന് കല്യാൺ ജൂവലേഴ്സ്​ എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.

കല്യാൺ ജൂവലേഴ്സി​െൻറ ഗിഫ്റ്റ് കാർഡുകൾക്ക് വാങ്ങുന്ന ദിവസം മുതൽ 12 മാസത്തേക്കുള്ള കാലാവധിയാണുള്ളത്. യു.എ.ഇയിലെങ്ങുമുള്ള ബ്രാൻഡ് ഷോറൂമുകളിൽ ഈ ഗിഫ്റ്റ് കാർഡുകൾ റിഡീം ചെയ്യാനാവും. കല്യാൺ ജൂവലേഴ്സി​െൻറ യു.എ.ഇയിലെ ഷോറൂമുകളുടെ പട്ടിക www.kalyanjewellers.net/store-locator.php. എന്ന ലിങ്കിൽനിന്ന് കണ്ടെത്താം.

Tags:    
News Summary - Gift cards from Kalyan Jewelery are available at Zoom outlets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.