ഷാര്‍ജ: ആഫ്രിക്കന്‍ വന്‍കരയുടെ പടിഞ്ഞാറന്‍ രാജ്യമായ ഘാനയുടെ പരമ്പരാഗത ആഘോഷങ്ങ ള്‍ക്ക് ഹാര്‍ട്ട് ഓഫ് ഷാര്‍ജയിലെ ബൈത് അല്‍ ഗര്ബിയില് തുടക്കമായി. ദുബൈയിലെ ഘാന കൗണ്‍സല്‍ ജനറല്‍ സമത ജിപ്തി ബുഖാരി ഉദ്ഘാടനം ചെയ്തു. 14 വരെ നീളുന്ന ആഘോഷത്തില്‍ ഘാനയിലെ കലാരൂപങ്ങളും കരകൗശല വസ്തുക്കളും സംഗീതവും നൃത്തവും ഭക്ഷണങ്ങളുമാണ് നിരത്തിയിരിക്കുന്നത്. യു.എ.ഇയും ഘാനയും സവിശേഷമായ സാംസ്കാരിക ബന്ധം പങ്കുവെക്കുന്നുവെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു.
ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജില്‍ സാംസ്കാരിക ഉത്സവം നടത്തുവാന്‍ അവസരം നല്‍കിയതില്‍ നന്ദി അറിയിക്കുന്നു. വന്യജീവി, പച്ചക്കറികള്‍, മിനറലുകള്‍, മരം, സംരക്ഷിത മേഖലകള്‍ തുടങ്ങിയവയാല്‍ സമ്പന്നമായ ഘാന ആഫ്രിക്കയിലേക്കുള്ള പ്രധാന പ്രവേശന കവാടമാണ്. ഘാന പ്രകൃതി സ്നേഹികളുടെ ഇഷ്ട മേഖലയുമാണ്. ഘാനയിലെ വിനോദ മേഖലയിലേക്ക് യു.എ.ഇയില്‍ നിന്ന് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുവാന്‍ ഇത്തരം ആഘോഷങ്ങള്‍ കൊണ്ട് സാധിക്കും. അത് കൊണ്ട് വിപുലമായ രീതിയിലാണ് കലാരൂപങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.