Posted On
date_range Updated On
date_range നവംബറിൽ പെട്രോളിന് വില കുറയും, ഡീസലിന് കൂടും
അബൂദബി: നവംബറിലെ ഇന്ധന വില എമിറേറ്റ്സ് നാഷനൽ ഒായിൽ കമ്പനി തിങ്കളാഴ്ച പ്രഖ്യാപിച്ചു. പെട്രോളിന് വില കുറഞ്ഞപ്പോൾ ഡീസലിന് കൂടി. സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 2.57 ദിർഹം ആയി കുറഞ്ഞു. ഒക്ടോബറിൽ 2.61 ദിർഹം ആയിരുന്നു. സ്പെഷൽ 95 പെട്രോൾ വില 2.50 ദിർഹത്തിൽനിന്ന് 2.46 ആയി കുറഞ്ഞു. ഡീസൽവില 2.76 ദിർഹത്തിൽനിന്ന് 2.87 ആയാണ് വർധിച്ചത്.
സൂപ്പർ 98 പെട്രോൾ വിലയിൽ 1.53 ശതമാനവും സ്പെഷൽ 95 പെട്രോൾ വിലയിൽ 1.6 ശതമാനവുമാണ് കുറവുണ്ടായത്. അതേസമയം, ഡീസൽ വിലയിൽ 4.5 ശതമാനം വർധനവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.