അബൂദബിയില്‍ കുട്ടിയെ ബീച്ചില്‍ ഒറ്റക്കാക്കിയ സംഭവം: യുവതി കുറ്റക്കാരിയെന്ന് കോടതി
അബൂദബി: അബൂദബിയില്‍ രാത്രി വൈകി കുട്ടിയെ ബീച്ചില്‍ ഒറ്റക്ക് വിടുകയും സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തില്‍ മേല്‍നോട്ടം വഹിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്ത കേസില്‍ യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.
കുട്ടികളുടെ അവകാശ സംരക്ഷണ നിയമമായ 2016ലെ ഫെഡറല്‍ നിയമം നമ്പര്‍ 3 (വദീമ നിയമം) പ്രകാരമാണ് പ്രോസിക്യൂഷന്‍ യുവതിയെ ക്രിമിനല്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്. കുട്ടിയുടെ ധാര്‍മിക സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ യുവതി പരാജയപ്പെട്ടതായും, കുട്ടിയുടെ ഫോട്ടോകള്‍ മറ്റുള്ളവരുടെ ഇടയില്‍ പ്രചരിക്കുന്നതിന് ഇടയാക്കും വിധം സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം കുട്ടി ദുരുപയോഗം ചെയ്തതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബീച്ചില്‍ ഒറ്റക്ക് വിട്ടപ്പോഴും സോഷ്യല്‍ മീഡിയ ഉപയോഗിച്ചപ്പോഴും ആവശ്യമായ പരിചരണവും മേല്‍നോട്ടവും നല്‍കുന്നതിലും യുവതി പരാജയപ്പെട്ടുവെന്നാണ് പ്രധാന കുറ്റം. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും രണ്ട് മാസത്തെ കമ്യൂണിറ്റി സര്‍വീസും കോടതി ചെലവും വിധിക്കുകയും ചെയ്തു. ഈ വിധിക്കെതിരെ യുവതി അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും, കമ്യുണിറ്റി സര്‍വീസ് റദ്ദാക്കിയ കോടതി പകരം 3,000 ദിര്‍ഹം പിഴ ചുമത്തുകയായിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നതിനെതിരെയും യുവതി അപ്പീല്‍ നല്‍കിയെങ്കിലും കോടതി അത് തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.