‘സെഞ്ച്വറി നേട്ട’ത്തിൽ ദുബൈ മെട്രോ യാത്രക്കാർക്ക് മധുരസമ്മാനവുമായി അൽ ഫർദാൻ എക്സ്ചേഞ്ച്
ദുബൈ: ചില നാഴികക്കല്ലുകൾ ആഘോഷങ്ങൾ അർഹിക്കുന്നവയാണ്. അതുകൊണ്ടാണ്, പ്രമുഖ ധനകാര്യ സേവന ബ്രാൻഡായ അൽ ഫർദാൻ എക്സ്ചേഞ്ച് ഈ സുപ്രധാന നേട്ടം തങ്ങളുടെ ഉപഭോക്താക്കൾക്ക് മധുരമൂറുന്ന ഒന്നാക്കി മാറ്റുന്നത്. യു.എ.ഇയിൽ തങ്ങളുടെ ബ്രാഞ്ചുകളുടെ എണ്ണം 100 എന്ന മാന്ത്രിക സംഖ്യയിലെത്തുമ്പോൾ അൽ ഫർദാൻ എക്സ്ചേഞ്ച് ആ സെഞ്ച്വറി നേട്ടത്തിൽ ഉപഭോക്താക്കളെ അഭിവാദ്യം ചെയ്യുന്നു.
100-ാമത് ശാഖ തുറന്നതിന്‍റെ സന്തോഷം ദുബൈ മെട്രോ യാത്രക്കാരുമായി പങ്കിടുകയാണ് 55 വർഷത്തെ സേവന പാരമ്പര്യമുള്ള കമ്പനി. ഉപഭോക്താക്കൾക്ക് കൂടുതൽ അരികിലേക്ക് സേവനങ്ങൾ എത്തിക്കുന്നതിന്‍റെ ഭാഗമായി ദുബൈ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളിലായി 15 അൽ ഫർദാൻ ശാഖകൾ ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്.
ആയിരക്കണക്കിന് യു.എ.ഇ പ്രവാസികളെ സംബന്ധിച്ചിടത്തോളം പണം നാട്ടിലേക്ക് അയക്കുന്നത് കേവലം സാമ്പത്തിക ഇടപാട് മാത്രമല്ല. അതിർത്തികൾക്കപ്പുറമുള്ള പ്രിയപ്പെട്ടവരുമായി ആത്മബന്ധം നിലനിർത്താനും അവരുടെ ഉയർച്ചകൾക്ക് താങ്ങാവാനുമുള്ള ഇഴയടുപ്പം കൂടിയാണത്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞാണ് ദുബൈ മെട്രോ യാത്രക്കാർക്കായി പണം കൈമാറ്റത്തിനുള്ള സേവനങ്ങൾ അവരുടെ കൈയെത്തുംദൂരത്ത് യാഥാർഥ്യമാക്കിയിരിക്കുന്നത്.
ജോലിക്ക് പോകുമ്പോഴോ തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴോ ഉള്ള വഴിയിലാണോ? അല്ലെങ്കിൽ മെട്രോ കണക്ഷനുകൾക്കിടയിലോ? എവിടെയായാലും പ്രത്യേകം യാത്ര ചെയ്യാതെ തന്നെ പണം അയക്കാനും വിദേശ കറൻസി മാറ്റിയെടുക്കാനും വിവിധ പേയ്മെന്‍റ് സേവനങ്ങൾ പ്രയോജനപ്പെടുത്താനും സാധിക്കും. ഭാവിയിൽ കൂടുതൽ മെട്രോ ശാഖകൾ ആരംഭിക്കുകയും നിത്യജീവിതത്തിൽ പണം കൈമാറ്റം കൂടുതൽ എളുപ്പമാക്കുകയുമാണ് അൽ ഫർദാൻ എക്സ്ചേഞ്ചിന്‍റെ ലക്ഷ്യം.
ഈ ആഘോഷ വേളയിൽ യാത്ര കൂടുതൽ ആഹ്ലാദകരമാക്കാൻ പ്രത്യേക സമ്മാനവും അൽ ഫർദാൻ എക്സ്ചേഞ്ച് ഒരുക്കിയിട്ടുണ്ട്. ദുബൈ മെട്രോ സ്റ്റേഷനുകളിലെ ഏതെങ്കിലും അൽ ഫർദാൻ എക്സ്ചേഞ്ച് ശാഖ വഴി പണം അയക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ ബാസ്കിൻ റോബിൻസ് ഐസ്ക്രീം വൗച്ചർ സമ്മാനമായി ലഭിക്കും. ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചിട്ടുള്ള ഈ പ്രത്യേക പ്രൊമോഷനൽ കാമ്പയിൻ 2026 ഡിസംബർ 31 വരെ നിലവിലുണ്ടാകും. .
‘100 ശാഖകൾ പൂർത്തിയാക്കുക എന്നത് അൽ ഫർദാൻ എക്സ്ചേഞ്ചിനെ സംബന്ധിച്ചിടത്തോളം സവിശേഷമായ മുഹൂർത്തമാണ്. തുറന്ന ശാഖകളുടെ എണ്ണത്തിലല്ല, മറിച്ച് അഞ്ച് പതിറ്റാണ്ടുകളായി ഉപഭോക്താക്കളുമായി കെട്ടിപ്പടുത്ത വിശ്വാസത്തിലും അടിയുറച്ച ബന്ധത്തിലുമാണ് കാര്യം. ഞങ്ങളുടെ അൽഫ പേ (AlfaPay) ആപ്പ് വഴി ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർഷം തോറും 65 ശതമാനത്തിലധികം വർധിച്ചുവരുന്നുണ്ടെന്നതും ഏറെ അഭിമാനകരമാണ്’ -അൽ ഫർദാൻ എക്സ്ചേഞ്ച് സി.ഇ.ഒ ഹസൻ ഫർദാൻ അൽ ഫർദാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.