സൗദിയിലെ ഹൂതി ആക്രമണത്തെ അപലപിച്ച് യു.എ.ഇ

അബൂദബി: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഹൂതി ഗ്രൂപ്പ് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണശ്രമത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും രാജ്യത്തിന്‍റെ സുരക്ഷക്കും സ്ഥിരതക്കും കടുത്ത ഭീഷണിയുമാണ് ഈ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

സൗദി അറേബ്യക്ക് യു.എ.ഇയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച മന്ത്രാലയം, രാജ്യ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കൂടെയുണ്ടാകുമെന്നും ആവർത്തിച്ചു.

Tags:    
News Summary - UAE condemns Houthi ballistic missile attack targeting Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.