ഫ്രഞ്ച്​ സായുധ സേനാ-വെറ്ററൻസ് വകുപ്പ്​ മന്ത്രി കാതറിൻ വേത്​റിൻ യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനുമായി കൂടിക്കാഴ്ച നടത്തുന്നു

യു.എ.ഇക്ക്​ പിന്തുണ അറിയിച്ച്​ ഫ്രഞ്ച്​ പ്രതിരോധ മന്ത്രി അബൂദബിയിൽ

അബൂദബി: ഫ്രഞ്ച്​ സായുധ സേനാ-വെറ്ററൻസ് വകുപ്പ്​ മന്ത്രി കാതറിൻ വേത്​റിൻ അബൂദബിയിലെത്തി യു.എ.ഇ ​പ്രസിഡന്റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ പ്രതിരോധ സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി വാർത്താ ഏജൻസി ‘വാം’ റിപ്പോർട്ട്​ ചെയ്തു. കൂടാതെ മിഡിലീസ്റ്റിലെ നിലവിലെ സൈനിക സംഘർഷാവസ്ഥയും അതിന്റെ പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷ പ്രത്യാഘാതങ്ങളും യോഗത്തിൽ ചർച്ചയായി. ഇറാൻ യു.എ.ഇക്കെതിരെ നടത്തുന്ന ഭീകരാക്രമണങ്ങളെ ഫ്രാൻസ് ശക്തമായി അപലപിക്കുന്നതായി ഫ്രഞ്ച്​ മന്ത്രി വ്യക്തമാക്കി. യു.എ.ഇയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഫ്രാൻസ് പൂർണ പിന്തുണ നൽകുമെന്ന്​ അവർ ഉറപ്പു നൽകി.

യോഗത്തിൽ ഫ്രഞ്ച്​ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ അഭിവാദ്യം മന്ത്രി പ്രസിഡന്റ് ശൈഖ്​ മുഹമ്മദിനെ അറിയിച്ചു. മക്രോണിനും ഫ്രാൻസിനും പുരോഗതിയുടെയും സമൃദ്ധിയുടെയും ആശംസകൾ അറിയിക്കുന്നതായി ശൈഖ്​ മുഹമ്മദ്​ മറുപടിനൽകി. യോഗത്തിൽ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുത്തു.

Tags:    
News Summary - French Defense Minister in Abu Dhabi, Expressing Support for UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.