ദുബൈയിൽ ആറ് ബസ് സ്റ്റേഷനുകളിൽ കൂടി സൗജന്യ ൈവഫൈ
ദുബൈ: നഗരത്തിലെ ആറ് ബസ് സ്റ്റേഷനുകളിൽ കൂടി സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തിയതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. നേരത്തെ ഡിസംബർ ഒന്നിന് ദുബൈയിലെ നാല് ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സേവനം ആരംഭിച്ചിരുന്നു.
മാൾ ഓഫ് എമിറേറ്റ്സ്, ഇബ്ൻ ബത്തൂത്ത, ഇന്റർനാഷനൽ സിറ്റി, സിറ്റി സെന്റർ ദേര, അൽ ഖിസൈസ്, അൽ ജാഫിലിയ്യ എന്നീ ബസ് സ്റ്റേഷനുകളിലാണ് പുതുതായി വൈഫൈ ഏർപ്പെടുത്തിയത്.
നേരത്തെ സത്വ, യൂനിയൻ, അൽ ഗുബൈബ, ഗോൾഡ് സൂഖ് സ്റ്റേഷനുകളിൽ സംവിധാനം ഒരുക്കിയിരുന്നു. തടസ്സമില്ലാത്ത ഗതാഗത സൗകര്യം യാത്രക്കാർക്ക് ഒരുക്കുന്നതിന്റെ ഭാഗമായാണ് സംവിധാനമെന്നും എമിറേറ്റിലെ എല്ലാ ബസ് സ്റ്റേഷനുകളിലേക്കും സൗകര്യം വ്യാപിപ്പിക്കാൻ പ്രവർത്തിച്ചുവരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.