അബൂദബി: സായിദ് വർഷാചരണത്തിെൻറ മുന്നോടിയായി യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന് സ്മാരകം ഉയരുന്നു. പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ നിർദേശാനുസരണം അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപ സർവ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ‘ഫൗണ്ടേഴ്സ് മെമ്മോറിയൽ’ എന്ന് നാമകരണം ചെയ്തു. രാജ്യത്തും ലോകരാഷ്ട്രങ്ങൾക്കിടയിലും ശൈഖ് സായിദ് തീർത്ത മഹത്തായ പൈതൃകെത്തയും ദീർഘവീക്ഷണമുള്ള നേതൃപാടവെത്തയും ഒാർമപ്പെടുത്തുന്ന രീതിയിലാണ് സ്മാരകം ഒരുക്കുക.യു.എ.ഇ ജനതക്ക് നേട്ടങ്ങളുടെയുടെയും മുന്നേറ്റങ്ങളുടെയും പാതയിൽ ഏക്കാലവും വഴികാണിക്കുന്ന നക്ഷത്രമാണ് ശൈഖ് സായിദെന്ന് ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. ശൈഖ് സായിദ് ജൻമശതാബ്ദി വർഷമായ 2018ൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന സ്മാരകത്തിൽ ആ മഹാജീവിതത്തെക്കുറിച്ച് വിവരിക്കുന്ന അപൂർവ ചിത്രങ്ങൾ, കുറിപ്പുകൾ, കലാവസ്തുക്കൾ എന്നിവയെല്ലാം ഉൾക്കൊള്ളിക്കും. ഹരിതാഭയോടും സസ്യസമ്പത്തിനോടും പ്രത്യേക മമത സൂക്ഷിച്ചത് ഒാർമപ്പെടുത്തി യു.എ.ഇയിലെയും അറബ് മേഖലയിലെയും ചെടികളും സസ്യങ്ങളൂം ഉൾക്കൊള്ളിച്ച് മനോഹര ഉദ്യാനവും 3.3 ഹെക്ടർ വിസ്തൃതിയുള്ള സ്മാരക മേഖലയിൽ തയ്യാറാക്കും. അബൂദബി കോർണിഷിനരികിലാണ് സ്മാരകമുയരുക. രാഷ്ട്രവാസികൾക്കും രാജ്യ തലസ്ഥാനത്തെത്തുന്ന സഞ്ചാരികൾക്കും പ്രിയപ്പെട്ട െഎതിഹാസിക സന്ദർശന കേന്ദ്രമായി ഫൗണ്ടേഴ്സ് മെമ്മോറിയൽ മാറുമെന്നുറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.