ഭ​ക്ഷ​ണം വി​ള​മ്പ​ണം, മു​ഹ​ബ്ബ​ത്തോ​ടെ

ദു​ബൈ: 'ത​ന്ന​ത്​ തി​ന്നു പോ​യ്​​ക്കോ​ണം'​എ​ന്ന​ത്​ പ​ഴ​കി​യ ഒ​രു പ​റ​ച്ചി​ലാ​ണ്. അ​ങ്ങ​നെ ആ​രെ​ങ്കി​ലും ത​രു​ന്ന​തും എ​ങ്ങ​നെ​യെ​ങ്കി​ലും ഉ​ണ്ടാ​ക്കു​ന്ന​തും വീ​ട്ടി​ലാ​യാ​ലും സ്​​ട്രീ​റ്റി​ലാ​യാ​ലും ക​ഴി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത കാ​ല​ത്താ​ണ്​ നാം ​ജീ​വി​ക്കു​ന്ന​ത്. രോ​ഗ​ങ്ങ​ൾ ചു​റ്റും ഭീ​തി​പ്പെ​ടു​ത്തി മൂ​ളി​പ്പ​റ​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ന​ല്ല​ത്​ മാ​ത്ര​മേ ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ൾ ക​ഴി​ക്കാ​വൂ എ​ന്ന വാ​ശി​യി​ലാ​ണ്​ ദു​ബൈ മു​നി​സി​പാ​ലി​റ്റി. അ​തി​നാ​യി വെ​ക്കു​ന്ന​ത്​ മു​ത​ൽ വി​ള​മ്പു​ന്ന​തു​വ​രെ ഓ​രോ​പ​ടി​യി​ലും സൂ​ക്ഷി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക്​ പ​ക​രാ​ൻ മു​നി​സി​പാ​ലി​റ്റി​യും 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​വും ചേ​ർ​ന്ന്​ ആ​റു​മാ​സം നീ​ളു​ന്ന ദൗ​ത്യ​ത്തി​ന്​ തു​ട​ക്ക​മി​ടു​ക​യാ​ണ്. ലോ​ക​ഭ​ക്ഷ്യ​ദി​ന​ത്തി​ൽ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട കാ​മ്പ​യി​ൻ ജൂ​ലൈ മു​ത​ൽ ഡി​സം​ബ​ർ വ​രെ നീ​ളും.

സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഭ​ക്ഷ​ണം മ​ഹാ​രോ​ഗ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കാ​മെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ്​ യു.​എ.​ഇ ഭ​ര​ണ​കൂ​ടം ഭ​ക്ഷ്യ​സു​ര​ക്ഷ​ക്കാ​യി നി​യ​മ​ങ്ങ​ൾ ക​ർ​ക്ക​ശ​മാ​ക്കി​യ​ത്. ദേ​ശ​ദേ​ശാ​ന്ത​ങ്ങ​ളി​ൽ നി​ന്ന്​ യു.​എ.​യി​ലെ​ത്തി താ​മ​സി​ക്കു​ന്ന പൊ​തു​ജ​ന​ങ്ങ​ളി​ലും ലോ​ക​ത്തി​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ താ​മ​സ​ക്കാ​രി​ലും പൗ​ര​ൻ​മാ​രി​ലും ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും ഭ​ക്ഷ്യ​സു​ര​ക്ഷ ശീ​ലം വ്യാ​പി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​​ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​മാ​യ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​ക്കൊ​പ്പം പ്ര​വാ​സ​ലോ​ക​ത്തി​െ​ൻ​റ മു​ഖ​പ​ത്ര​മാ​യ ഗ​ൾ​ഫ്​ മാ​ധ്യ​മം കൈ​കോ​ർ​ക്കു​ന്ന​ത്. ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ഫു​ഡ്​ സേ​ഫ്​​റ്റി വി​ഭാ​ഗ​ത്തി​െ​ൻ​റ നാ​ല്​ അ​ടി​സ്​​ഥാ​ന ത​ത്വ​ങ്ങ​ളി​ലൊ​ന്നാ​ണ്​​ ഭ​ക്ഷ്യ സു​ര​ക്ഷ ബോ​ധ​വ​ത്​​ക​ര​ണം.

ഇ​തി​നാ​യി വി​വി​ധ അ​ന്താ​രാ​ഷ്​​ട്ര സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തി​നൊ​പ്പം ബോ​ധ​വ​ത്​​ക​ര​ണ​മൊ​രു​ക്കും. വെ​ബി​നാ​റു​ക​ളും മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. പാ​ച​കം ചെ​യ്യു​മ്പോ​ഴും വി​ള​മ്പു​മ്പോ​ഴും വി​പ​ണ​നം ചെ​യ്യു​മ്പോ​ഴും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ഉ​ണ​ർ​ത്താ​ൻ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കും ഹോ​ട്ട​ല്‍- ക​ഫേ കൂ​ട്ടാ​യ്​​മ​ക​ളി​ലേ​ക്കും വീ​ട്ട​മ്മ​മാ​രി​ലേ​ക്കു​മെ​ല്ലാം കാ​മ്പ​യി​ൻ എ​ത്തും.

ആ​ഗോ​ള ഭ​ക്ഷ​ണ​ങ്ങ​ളു​ടെ സം​ഗ​മ​ഭൂ​മി​യാ​യ യു.​എ.​ഇ​യി​ലെ ക​ഫേ​ക​ളും ക​ഫ്​​റ്റീ​രി​യ​ക​ളും ഫു​ഡ്​​കോ​ർ​ട്ടു​ക​ളും റ​സ്​​റ്റാ​റ​ൻ​റു​ക​ളും ഹോ​ട്ട​ലു​ക​ളു​മെ​ല്ലാം ഇ​തു​മാ​യി സ​ഹ​ക​രി​ക്കും. ദേ​ശ- ഭാ​ഷാ ഭേ​ദ​മ​ന്യേ എ​ല്ലാ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും കാ​മ്പ​യി​ൻ വ്യാ​പി​ക്കും. ​ മ​ല​യാ​ള​ത്തി​ന്​ പു​റ​മെ ഇം​ഗ്ലീ​ഷ്, അ​റ​ബി, ഉ​റു​ദു ഭാ​ഷ​ക​ളി​ലും ബോ​ധ​വ​ൽ​ക​ര​ണം ന​ട​ക്കും. ഭ​ക്ഷ്യ മേ​ഖ​ല​യി​ൽ ദു​ബൈ​യു​ടെ ന​യ​ങ്ങ​ളും നി​യ​മ​ങ്ങ​ളും പു​തി​യ പ​ദ്ധ​തി​ക​ളു​മെ​ല്ലാം ചോ​ദി​ച്ച​റി​യാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ടാ​വും. 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തി​െ​ൻ​റ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മു​ക​ൾ വ​ഴി​യും വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തും. നി​യ​മ​വ​ശ​ങ്ങ​ൾ അ​റി​യാ​തെ പി​ഴ​യി​ൽ കു​ടു​ങ്ങു​ന്ന​വ​ർ​ക്ക്​ നേ​ര​റി​വ്​ ന​ൽ​കാ​നും കാ​മ്പ​യി​ൻ ഉ​പ​ക​രി​ക്കും.

പാ​ച​ക​ത്തി​ലെ അ​ശ്ര​ദ്ധ​മൂ​ല​വും അ​റി​വി​ല്ലാ​യ്​​മ മൂ​ല​വും ദി​വ​സ​വും ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ ​മാ​ര​ക രോ​ഗ​ത്തി​നി​ര​യാ​കു​ന്നു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ. നി​ത്യ രോ​ഗ​ത്തി​ലേ​ക്ക്​ ന​യി​ക്കു​ന്ന ഇ​ത്ത​രം ശീ​ല​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട ആ​വ​ശ്യ​ക​ത​യി​ലേ​ക്ക്​ വി​ര​ൽ​ചൂ​ണ്ടു​ന്ന​താ​വും കാ​മ്പ​യി​ൻ. സ്വ​പ്​​ന​ങ്ങ​ളി​ലേ​ക്ക്​ കു​തി​ച്ചു​യ​രാ​ൻ ലോ​ക​ത്തി​െ​ൻ​റ വ്യ​ത്യ​സ്​​ത​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന്​ ഈ ​മ​ഹ​ത്താ​യ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന ഓ​രോ​രു​ത്ത​രും ക​ഴി​ക്കു​ന്ന​ത്​ ഇ​നി മു​ത​ൽ ന​ല്ല​ത്​ മാ​ത്ര​മാ​ക​ണം എ​ന്ന​താ​ണീ കൂ​ട്ടു​കെ​ട്ടി​​ന്‍റെ ല​ക്ഷ്യം. അ​തി​നാ​ൽ പ്രി​യ ന​ഗ​ര​വാ​സി​ക​ളെ, ന​ല്ല​തി​ലേ​ക്ക്​ നി​റ​ഞ്ഞ മ​ന​​സോ​ടെ ന​മു​ക്കൊ​രു​മി​ക്കാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.