????? ???? ????????? ??????????? ?????? ??.?.? ????????????? ??????????? ??????? ?????

യു.എ.ഇ ഭക്ഷ്യബാങ്ക്​ ശേഖരിച്ചത്​ 604 ടൺ ഭക്ഷ്യവസ്​തുക്കൾ

ദുബൈ: യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ ആഹ്വാനം ദാനവർഷത്തിൽ യു.എ.ഇ വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ച യു.എ.ഇ ഭക്ഷ്യബാങ്ക്​ പദ്ധതിക്ക്​ മികച്ച മുന്നേറ്റം. 
ഭക്ഷണം പാഴാവുന്നത്​ തടയാനും വിശക്കുന്നവർക്ക്​ ആഹാരമെത്തിക്കാനും ലക്ഷ്യമിടുന്ന ഭക്ഷ്യബാങ്ക്​ ഇതികനം 604 ടൺ ഭക്ഷ്യവസ്​തുക്കളാണ്​ സംഭരിച്ചത്​. ​ 80000 തൊഴിലാളികൾക്കും 12,000 കുടുംബങ്ങൾക്കും 5,000 ദുരിതപ്പെടുന്നവർക്കും ഇൗ ഭക്ഷണ സഹായമെത്തി. 1.7 ലക്ഷം പാകം ചെയ്​ത ഭക്ഷണപ്പൊതികളും ബാങ്ക്​ വിതരണം ചെയ്​തു. ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​​െൻറ പത്​നിയും ബാങ്ക്​ ചെയർപേഴ്​സനുമായ ശൈഖ ഹിന്ദ്​ ബിൻത്​ മക്​തൂം ബിൻ ജുമാ അൽ മക്​തൂമി​​െൻറ നിർദേശാനുസരണം ചേർന്ന ട്രസ്​റ്റ്​ ബോർഡ്​ മീറ്റിങ്ങിലാണ്​ ഇൗ കണക്കുകൾ വ്യക്​തമായത്​. ദുബൈ അന്താരാഷ്​ട്ര ഭക്ഷ്യസുരക്ഷാ സമ്മേളനത്തി​​െൻറ പശ്​ചാത്തലത്തിൽ നഗരസഭ ഡി.ജി ഹുസൈൻ നാസർ ലൂത്തയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹരീബ്​ ജുമാ ബിൻ സബീഹ്​, സി.ഡി.എ ഡയക്​ടർ ജനറൽ അഹ്​മദ്​ അബ്​ദുൽ കരീം ജൽഫർ, ഡോ. ഹമദ്​ അൽ ശൈഖ്​ അഹ്​മദ്​ അൽ ശൈബാനി, അഹ്​മദ്​ സഇൗദ്​ അൽ മൻസൂരി, യൂനുസ്​ ഹസ്സൻ അൽ മുല്ല, ഖാലിദ്​ മുഹമ്മദ്​ ശരീഫ്​, നൂറ അബ്​ദുല്ല അൽ ശംസി തുടങ്ങിയവർ പ​െങ്കടുത്തു.

 മറ്റ്​ എമിറേറ്റുകളിൽ ശേഖരണ കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ്​ 2018ൽ ശ്രദ്ധിക്കുകയെന്ന്​ ലൂത്ത വ്യക്​തമാക്കി. മറ്റു രാജ്യങ്ങളിൽ വിഷമത അനുഭവിക്കുന്നവർക്കും ഭക്ഷണമെത്തിക്കാനുള്ള ബാങ്കി​​െൻറ പദ്ധതികളും വിപുലമാക്കും. ലോക സർക്കാർ ഉച്ചകോടിയിൽ മറ്റു രാജ്യങ്ങളുമായി ഭക്ഷ്യബാങ്ക്​ പ്രവർത്തനത്തിന്​ ഉടമ്പടി ഒപ്പുവെക്കുന്നതിനുള്ള സാധ്യതകളും യോഗം ചർച്ച ചെയ്​തു.ശൈഖ്​ മുഹമ്മദ്​ അധികാരമേറ്റതി​​െൻറ 11ാം വാർഷികത്തിലാണ്​ യു.എ.ഇ ഭക്ഷ്യബാങ്ക്​ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്​. ഹോട്ടലുകൾ, ഭക്ഷ്യശാലകൾ, ഫാക്​ടറികൾ, ഫാമുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം   നല്ല ഭക്ഷണം ശേഖരിച്ച്​ എമിറേറ്റ്​സ്​ റെഡ്​ക്രസൻറ്​ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ പിന്തുണയോടെയാണ്​ ആവശ്യക്കാരിലേക്ക്​ എത്തിച്ചു വരുന്നത്​. അൽഖൂസിലും കനേഡിയൻ യൂനിവേഴ്​സിറ്റിക്ക്​ സമീപവും ഭക്ഷ്യബാങ്കിന്​ വിപുലമായ ശാഖകളുണ്ട്​.  

Tags:    
News Summary - food bank-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.