യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തുന്ന യുക്രെയ്ൻ പ്രഥമ വനിത ഒലീന സെലൻസ്‌ക
അബൂദബി: റഷ്യ ആക്രമണം തുടരുന്നതിനിടെ യുക്രെയ്ൻ പ്രഥമ വനിത ഒലീന സെലൻസ്‌ക യു.എ.ഇയിലെത്തി. ‘ഞങ്ങൾ ഒരു ശക്തിയാണ്, നമുക്ക് ലോകത്തെ മാറ്റുന്നത് തുടരാം’ -അന്താരാഷ്‌ട്ര വനിതദിനമായ ബുധനാഴ്ച ഫോർബ്സ് 30/50 ഉച്ചകോടിയിൽ സെലൻസ്‌ക പറഞ്ഞു.
അബൂദബിയിൽ മാർച്ച് ഏഴു മുതൽ 10 വരെ നടക്കുന്ന ഫോർബ്സ് 30/50 ഉച്ചകോടിക്കായി ചൊവ്വാഴ്ചയാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയുടെ ഭാര്യയും ഒലീന സെലൻസ്‌ക ഫൗണ്ടേഷന്റെ അധ്യക്ഷയുമായ ഒലീന യു.എ.ഇയിലെത്തിയത്. ചൊവ്വാഴ്ച അബൂദബിയിലെ ക്വസർ അൽ ബഹർ മജ്‌ലിസിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തി.
അനാഥാലയ നിർമാണത്തിന് സെലൻസ്‌ക ഫൗണ്ടേഷന് ശൈഖ് മുഹമ്മദ് 40 ലക്ഷം ഡോളർ വാഗ്ദാനം ചെയ്തതായി യു.എ.ഇ സർക്കാർ വാർത്ത ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.