ദുബൈ മറീനയിൽ 14നില കെട്ടിടത്തിന്​ തീ പിടിച്ചു-Video

ദുബൈ: ദുബൈ മറീനയിലെ ബഹുനില കെട്ടിടം കത്തിനശിച്ചു. മറീന മാളിനടുത്തുള്ള സെൻ ടവറിലാണ്​ ഞായറാഴ്​ച രാവിലെ തീ പിടിത്തമുണ്ടായത്​. സിവിൽ ഡിഫൻസ്​, ദുബൈ പൊലീസ്​ സംഘങ്ങൾ ഉടനടി സ്​ഥലത്തെത്തി രക്ഷാ ​പ്രവർത്തനം നടത്തി താമസക്കാരെ മുഴുവൻ സുരക്ഷിത സ്​ഥാനങ്ങളിലേക്ക്​ മാറ്റി.

തീ നിയന്ത്രണ വിധേയമായതായും പ്രദേശം ദുബൈ പൊലീസ്​ നിയന്ത്രണത്തിലാണെന്നും ദുബൈ മീഡിയാ ​ഒാഫീസ്​ അധികൃതർ വ്യക്​തമാക്കി. 14 നില കെട്ടിടത്തിലെ താമസക്കാർക്ക്​ ആർക്കും പരിക്കുകളില്ല എന്നാണ്​ പ്രാഥമിക വിവരം. പ്രദേശത്തെ ​െകട്ടിടങ്ങളിലേ​ക്കൊന്നും തീ പടർന്നിട്ടില്ല

വേനൽകാലം വന്നെത്തിയതോ​​ടെ നഗത്തി​​​െൻറ പല ഭാഗങ്ങളിലും തീ അപകടം വർധിക്കുന്നുണ്ട്​. കഴിഞ്ഞ ദിവസം ദുബൈ ഒൗട്ട്​ലെറ്റ്​ മാളിലെ പാർക്കിങ്ങ്​ മേഖലയിൽ തീ പടർന്ന്​ 11 വാഹനങ്ങളാണ്​ കത്തി നശിച്ചത്​.

Tags:    
News Summary - Fire in Dubai Marina building put out-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.