Posted On
date_range Updated On
date_range റാസൽഖൈമയില്‍ അഗ്നിബാധ: മലയാളിയുടെ ഉള്‍പ്പെടെ കടകള്‍ കത്തിനശിച്ചു
റാസല്‍ഖൈമ: റാക് അല്‍ നഖീല്‍ പട്ടണത്തിന്റെ ഹൃദയഭാഗത്ത് നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് തീ പിടിച്ച് വന്‍ നാശനഷ്ടം. തലശ്ശേരി റസ്റ്റാറന്റ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. അഗ്നിശമന സേനയുടെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കുകയായിരുന്നു. ഒരു ഡസനിലേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ അഞ്ച് കടകള്‍ പൂര്‍ണമായും അഗ്നിക്കിരയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.